Quantcast

മമ്മൂട്ടിക്ക് കോവിഡ്; സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചു

ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താരം പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-01-16 09:07:47.0

Published:

16 Jan 2022 8:33 AM GMT

മമ്മൂട്ടിക്ക് കോവിഡ്; സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചു
X

നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താരം പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു.

മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹം നായകനായ സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 60 ദിവസങ്ങളോളം പിന്നിട്ടിരുന്നു.

ഇന്നലെ രാത്രി എസി ഫ്‌ളാറിലെ അകത്ത് അടച്ചിട്ട സ്ഥലത്തായിരുന്നു ചിത്രീകരണം. ഇന്ന് രാവിലെ മുതൽ അദ്ദേഹത്തിന് ചെറിയ തൊണ്ടവേദന അനുഭവപ്പെടുകയും തുടർന്ന് കോവിഡ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവ് ആവുകയുമായിരുന്നു.

കഴിഞ്ഞമാസം 29നാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം സിബിഐ -5 ന്റെ ചിത്രകരണത്തിനായി എത്തിയത്.

TAGS :

Next Story