'മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് കമ്പികൊണ്ട് അടിച്ചു'; മീൻ വില കുറച്ച് വിറ്റതിന് യുവാവിനും ഭാര്യക്കും ക്രൂരമർദനം
ഭരണിക്കാവ് സ്വദേശി കണ്ണനും ഭാര്യക്കുമാണ് മർദനമേറ്റത്

ഭരണിക്കാവ്: കൊല്ലത്ത് മീൻ വില കുറച്ച് വിറ്റതിന് യുവാവിനും ഭാര്യക്കും ക്രൂരമർദനം. ഭരണിക്കാവ് സ്വദേശി കണ്ണനും ഭാര്യക്കുമാണ് മർദനമേറ്റത്. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായി ശാസ്താംകോട്ട പൊലീസ് അറിയിച്ചു.
ഭരണിക്കാവിൽ മത്സ്യ വില്പന നടത്തുന്ന കണ്ണന് കഴിഞ്ഞ ദിവസമാണ് മർദനമേറ്റത്. വില്പനയ്ക്ക് മത്സ്യം എടുക്കുന്നതിനായി നീണ്ടക്കരയിലേക്ക് പോകാൻ ഇറങ്ങവേ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. കണ്ണന്റെ വീടിന് സമീപം ഒളിച്ചിരുന്ന രണ്ടു പേരാണ് മർദിച്ചത്. മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത ശേഷം കമ്പികൊണ്ട് ക്രൂരമായി മർദിച്ചു. തടയാനെത്തിയ കണ്ണന്റെ ഭാര്യയ്ക്കും മർദനമേറ്റു. സമീപത്തെ കടകളിലേക്കാൾ വിലക്കുറവിൽ മീൻ വിറ്റതാണ് മർദനത്തിന് കാരണമെന്നാണ് പരാതി.
പരിക്കേറ്റ കണ്ണൻ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയിൽ കേസെടുത്ത ശാസ്താംകോട്ട പൊലീസ് പ്രതികളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി. മത്സ്യ വ്യാപരം നടത്തുന്ന ചിലരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
Adjust Story Font
16

