Quantcast

കൊല്ലത്ത് മദ്യപാനികളെ കോള നൽകി പറ്റിച്ചയാൾ പിടിയിൽ

ചങ്ങൻകുളങ്ങര സ്വദേശി സതീഷ് കുമാറാണ് പിടിയിലായത്.

MediaOne Logo

Web Desk

  • Published:

    23 Sept 2023 6:58 AM IST

accused arrested in cyber attack against wives of cpm leaders
X

കൊല്ലം: മദ്യപാനികളെ കോള നൽകി പറ്റിച്ചയാൾ പിടിയിൽ. മദ്യക്കുപ്പിയിൽ കോള നിറച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ചങ്ങൻകുളങ്ങര സ്വദേശി സതീഷ് കുമാറാണ് പിടിയിലായത്. ഓച്ചിറ ആലുംപീടിക പ്രദേശത്തെ ബിവറേജിലും ബാറിലും മദ്യം വാങ്ങാൻ വരുന്നവരെ പറ്റിച്ച ആളാണ് പിടിയിലായത്.

ബിവറേജ് അടയ്ക്കാറാകുന്ന സമയത്ത് മദ്യം വാങ്ങാൻ എത്തുന്നവരോട് തന്റെ കയ്യിൽ മദ്യമുണ്ടെന്നും വില കുറച്ച് നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മദ്യക്കുപ്പിയിൽ കോള നിറച്ച് വിൽക്കുകയാണ് ഇയാളുടെ രീതി എന്ന് കണ്ടെത്തി. രാത്രിയിലും, ബിവറേജിൽ വലിയ ക്യൂ ഉള്ളപ്പോഴും, ബിവറേജ് അടയ്ക്കുന്നതിന് തൊട്ടുമുമ്പുമാണ് ആണ് ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്. മദ്യം വാങ്ങിയവർ കഴിക്കാനായി എടുത്ത് രുചിച്ചു നോക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. നിരവധി പരാതികൾ ബിവറേജസിന്റെ മാനേജർക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് തട്ടിപ്പ് വീരനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഇയാൾ കോള നിറച്ച മദ്യകുപ്പിയുമായി തട്ടിപ്പ് തുടരാൻ ശ്രമിക്കുമ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടിയത്. ഓച്ചിറ പോലീസിന് കൈമാറിയ പ്രതിയെ പരാതിക്കാർ ഇല്ലാത്തതിനാൽ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.

TAGS :

Next Story