തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയച്ച ആൾ പിടിയിൽ
പത്തനംതിട്ട റാന്നി സ്വദേശി ഹരിലാൽ എന്നയാളെയാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്

ഹരിലാൽ
തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍.
പത്തനംതിട്ട റാന്നി സ്വദേശി ഹരിലാൽ എന്നയാളെയാണ് പിടിയിലായത്. തമ്പാനൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. ചോദ്യംചെയ്യൽ പുരോഗമിക്കുകയാണ്. സ്വന്തം നമ്പറിൽ നിന്നാണ് ഇയാൾ ഫോൺ വിളിച്ചെതെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തന്തപുരം നഗരം കേന്ദ്രീകരിച്ച് നടന്ന മറ്റ് വ്യാജ ഭീഷണി സന്ദേശത്തിൽ ഇയാൾക്ക് ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ 24നാണ് തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോൺകോൾ വന്നത്.
Next Story
Adjust Story Font
16

