Quantcast

കോട്ടയത്ത് ചെക്ക് ഡാം തുറന്നു വിടാൻ ശ്രമിച്ചയാൾ മുങ്ങി മരിച്ചു

ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-05-24 10:43:20.0

Published:

24 May 2024 4:09 PM IST

death pala kottayam check dam
X

കോട്ടയം: പാലാ പയപ്പാറിൽ ചെക്ക് ഡാം തുറന്നുവിടാനുള്ള ശ്രമത്തിടെ ഒരാള്‍ മുങ്ങി മരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു (53) ആണ് മരിച്ചത്. ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങുകയായിരുന്നു. വെള്ളത്തിൽ മുങ്ങിയശേഷം പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെയാണ് കൈ കുടുങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. നാട്ടുകാർ ശ്രമിച്ചെങ്കിലും രാജു വെളളത്തിൽ മുങ്ങിപ്പോവുകയിരുന്നു. ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS :

Next Story