തൃശൂർ തേക്കിൻകാട് മൈതാനത്ത് ആൽത്തറയിൽ ഇരുന്നയാൾ പാമ്പുകടിയേറ്റ് മരിച്ചു
വാടാനപ്പള്ളി സ്വദേശി മധു ആണ് മരിച്ചത്.

തൃശൂർ: തേക്കിൻകാട് മൈതാനത്ത് ആൽത്തറയിൽ ഇരുന്നയാൾ പാമ്പുകടിയേറ്റ് മരിച്ചു. തെക്കേഗോപുര നടക്കടുത്തുള്ള ആൽത്തറയിൽ ഇരിക്കുമ്പോഴാണ് പാമ്പ് കടിച്ചത്. വാടാനപ്പള്ളി സ്വദേശി മധു (51) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു മധുവിന് പാമ്പുകടിയേറ്റത്. ഉടനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മധു മരിച്ചത്.
Next Story
Adjust Story Font
16

