Quantcast

വയനാട് കുറുവാദ്വീപിൽ കാട്ടാനയുടെ ചവിട്ടേറ്റയാൾ മരിച്ചു

കുറുവാ ദ്വീപിൽ വാച്ചറായ പാക്കം സ്വദേശി പോൾ വി.പിയാണു മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-02-16 13:44:36.0

Published:

16 Feb 2024 4:00 PM IST

Man dies in wild elephant attack in Wayanads Kuruvadweep
X

മാനന്തവാടി/കോഴിക്കോട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. കുറുവാദ്വീപിൽ വാച്ചറായ പാക്കം സ്വദേശി പോൾ വി.പിയാണ് മരിച്ചത്. ഇന്നു രാവിലെയാണ് ദ്വീപിൽ കാട്ടാനയുടെ ആക്രമണമുണ്ടായത്.

ആക്രമണത്തിൽ നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായ പരിക്കേറ്റിരുന്നു. ആക്രമണത്തിനു പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്ന് ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വയനാട്ടിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഇതു രണ്ടാമത്തെയാള്‍ക്കാണു ജീവന്‍ നഷ്ടമാകുന്നത്.

Summary: Man dies in wild elephant attack in Wayanad's Kuruvadweep

TAGS :

Next Story