Quantcast

കൊച്ചിക്കായലിൽ വള്ളം മുങ്ങി ഒരാളെ കാണാതായി

കൂടെയുണ്ടായിരുന്ന കൊല്ലം തങ്കശേരി സ്വദേശി നീന്തി രക്ഷപെട്ടു.

MediaOne Logo

Web Desk

  • Published:

    14 Sept 2022 1:52 PM IST

കൊച്ചിക്കായലിൽ വള്ളം മുങ്ങി ഒരാളെ കാണാതായി
X

കൊച്ചിക്കായലിൽ ഇടക്കൊച്ചി ഭാഗത്ത് വള്ളം മുങ്ങി ഒരാളെ കാണാതായി. തിരുവനന്തപുരം വെള്ളായണി സ്വദേശി നിധിൻ ജയനെയാണ് കാണാതായത്.

ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കി. അഗ്നി രക്ഷാ സേനാ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. വള്ളത്തിൽ കൂടെയുണ്ടായിരുന്ന കൊല്ലം തങ്കശേരി സ്വദേശി ഗോഡ്‌വില്‍ നീന്തി രക്ഷപെട്ടു.

കൊച്ചിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്. കുമ്പളങ്ങിയിലെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇവർ വള്ളത്തിൽ പുറപ്പെട്ടത്.

TAGS :

Next Story