Quantcast

മണർകാട് പള്ളി പെരുന്നാൾ; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമന്ന് പള്ളി അധികൃതർ

തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം മുന്നണികളും ശക്തമാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    11 Aug 2023 6:21 AM IST

Ettunomb Perunnal Manarcad Palli , Manarcad Palli festival; church authorities want to change the date of Pudupally by-election,മണർകാട് പളളി പെരുന്നാൾ; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമന്ന് പള്ളി അധികൃതർ,പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്
X

കോട്ടയം: മണർകാട് പളളി പെരുന്നാൾ പ്രമാണിച്ച് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി പള്ളി അധികൃതർ. ഉപതെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെക്കുന്നതാകും ഉചിതം. പെരുന്നാൾ ചടങ്ങുകളിൽ പങ്കെടുന്നുന്ന നാനാജാതി മതസ്ഥർക്ക് തെരഞ്ഞെടുപ്പ് തടസമാകുമെന്നും മണർകാട് പള്ളി സഹവികാരി ജെ. മാത്യു മണവത്ത് മീഡിയവണിനോട് പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ആവശ്യം മുന്നണികളും ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം തിടുക്കത്തിലായതായി മന്ത്രി വി.എൻ വാസവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സെപ്റ്റബർ ഒന്ന് മുതൽ എട്ടുവരെയാണ് മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ. ഇതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കും. പെരുന്നാളിന്റെ സമാപന ദിവസമായ എട്ടിനാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. ഇക്കാര്യം കണക്കിലെടുത്താണ് മുന്നണികൾ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കമെന്ന ആവശ്യം മുന്നോട്ടു വെക്കുന്നത്.

എൽ.ഡി.എഫിന് പിന്നാലെ യു.ഡി.എഫ് നേതൃത്വവും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സർക്കാർ ശിപാർശ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ കണക്കുകൂട്ടൽ.

TAGS :

Next Story