Quantcast

മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥി രണ്ടായിരത്തിലേറെ വോട്ടിന് മുമ്പിൽ, സുരേന്ദ്രൻ പിന്നിൽ

ഉദുമയിൽ 1864 വോട്ടിന് എൽഡിഎഫ് മുമ്പിലാണ്.

MediaOne Logo

Web Desk

  • Published:

    2 May 2021 3:25 AM GMT

മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥി രണ്ടായിരത്തിലേറെ വോട്ടിന് മുമ്പിൽ, സുരേന്ദ്രൻ പിന്നിൽ
X

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥി എകെഎം അഷ്‌റഫ് മുമ്പിൽ. 2470 വോട്ടാണ് യുഡിഎഫിനുള്ളത്. ഉദുമയിൽ 1864 വോട്ടിന് എൽഡിഎഫ് ലീഡ് ചെയ്യുകയാണ്. ഉദുമയിൽ 1864 വോട്ടിന് എൽഡിഎഫ് മുമ്പിലാണ്. തൃക്കരിപ്പൂരിലും 1363 വോട്ടിന് എൽഡിഎഫാണ് മുമ്പിൽ. കാസർക്കോട്ട് ബിജെപി ലീഡ് ചെയ്യുന്നു.

8.50 വരെയുള്ള കണക്കുകൾ പ്രകാരം 71 സീറ്റിലാണ് എൽഡിഎഫ് മുമ്പിൽ നിൽക്കുന്നത്. 52 സീറ്റുമായി യുഡിഎഫ് തൊട്ടുപിന്നിലുണ്ട്. രണ്ട് സീറ്റാണ് എൻഡിഎയ്ക്കുള്ളത്.

മഞ്ചേശ്വരം (2019 ഉപതെരഞ്ഞെടുപ്പ്) ഫലം ഇങ്ങനെ

എംസി ഖമറുദ്ദീൻ (യുഡിഎഫ്) 65,407

രവീശതന്ത്രി കുണ്ടാർ (എൽഡിഎഫ്) 57,484

എം ശങ്കർ റൈ (ബിജെപി) 38,233

ഭൂരിപക്ഷം 7,923

TAGS :

Next Story