Quantcast

മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി; സനൽകുമാർ ശശിധരൻ അറസ്റ്റിൽ

തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള മഞ്ജു വാര്യരുടെ പരാതിയിലാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2022-05-05 09:46:23.0

Published:

5 May 2022 12:11 PM IST

മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി; സനൽകുമാർ ശശിധരൻ അറസ്റ്റിൽ
X

എറണാകുളം: മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അറസ്റ്റില്‍. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള മഞ്ജു വാര്യരുടെ പരാതിയിലാണ് എളമക്കര പൊലീസിന്‍റെ നടപടി. കേസില്‍ മഞ്ജു വാര്യരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

പാറശ്ശാലയില്‍ നിന്നാണ് സനല്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ വാഹനത്തിലായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. കസ്റ്റഡിയിലെടുക്കുന്നതിനെ അദ്ദേഹം ചെറുത്തു. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് സനല്‍കുമാര്‍ അറസ്റ്റിലാകുന്നത്. ഫേസ്ബുക്ക് ലൈവ് നൽകുകയും ചെയ്തിരുന്നു. തന്നെ കൊണ്ടുപോകാനെത്തിയത് പൊലീസുകാരല്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് അദ്ദേഹം ലൈവില്‍ പറയുന്നത്. മഞ്ജു വാര്യര്‍ നായികയായ കയറ്റം എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്‍.

TAGS :

Next Story