'ശശിയെ പേടിച്ച് തറവാട്ടിൽ പിറന്ന സ്ത്രീകൾ സിപിഎം ഓഫീസിലേക്ക് വരാറില്ലായിരുന്നു,ഇനി ധൈര്യമായി വരാം'; പി.കെ ശശിക്കെതിരെ മണ്ണാർക്കാട് ഏരിയ സെക്രട്ടറി
ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി റിയാസുദീൻ

പാലക്കാട്: പി.കെ ശശിക്കെതിരെ പാലക്കാട്ടെ സിപിഎം നേതാക്കൾ. ശശി പുറത്തായതോടെ സ്ത്രീകൾക്ക് ധൈര്യമായി പാർട്ടി ഓഫിസിലേക്ക് വരാമെന്ന് മണ്ണാർക്കാട് സിപിഎം ഏരിയ സെക്രട്ടറി എന്‍.കെ നാരായണൻ കുട്ടി. 'ശശിയെ പേടിച്ച് തറവാട്ടിൽ പിറന്ന സ്ത്രീകൾ മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാറില്ലായിരുന്നു. ലോക്കല്‍ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുമെങ്കിലും മണ്ണാര്‍ക്കാട്ടെ ഏരിയ കമ്മിറ്റിയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകില്ലായിരുന്നു.മുന്‍കാല അനുഭവം ധാരാളമുണ്ട്.ഇനി അവര്‍ക്ക് ലോക്കല്‍ കമ്മിറ്റിയിലേക്ക് ധൈര്യമായി കടന്നുവരാം. ഞങ്ങള്‍ ഏറെ സന്തോഷവാന്മാരാണ്,സംതൃപ്തിയും ആവേശവും ഞങ്ങള്‍ക്കുണ്ട്. വരും ദിവസങ്ങളില്‍ സിപിഎമ്മിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് അത് ബോധ്യപ്പെടും..'-നാരായണന്‍ കുട്ടി പറഞ്ഞു.
ഒപ്പം നിൽക്കാത്തവർക്കെതിരെ ശശി അപവാദം പ്രചരിപ്പിച്ച് ഇല്ലാതാക്കുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.ചെന്താമരാക്ഷൻ ആരോപിച്ചു. ശശി വിഭാഗീയതയുടെ നേതാവാണെന്ന് സിപിഎം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ.ജയദേവൻ പ്രതികരിച്ചു. പീഡനെ വീരനെ വിശുദ്ധനാക്കാൻ യുഡിഎഫ് ഇപ്പോൾ ശ്രമിക്കുന്നുവെന്നും ജയദേവൻ പറഞ്ഞു.
പാർട്ടി ഓഫീസ് ഫണ്ടും ബാങ്കിലെ പണവും കട്ടതിനാണ് ശശിയെ തരംതാഴ്ത്തിയതെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി റിയാസുദീൻ പറഞ്ഞു. ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു.
സ്പിരിറ്റ് കച്ചവടക്കാരൻ എന്ന പി.കെ ശശിയുടെ ആരോപണം പൊതുജീവിതത്തെ ബാധിക്കില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു. 'ആരോപണം ഉന്നയിച്ചവർ തെളിവുകൾ പുറത്തു വിടണം. ശശിയെ പുറത്താക്കാൻ വൈകി പോയെന്ന് തോന്നുന്നില്ല. പി.കെ ശശിക്കെതിരെ സിപിഎം നിയമനടപടിക്ക് ഒരുങ്ങുന്നു. പാർട്ടിയുടെ നേതൃത്വത്തിൽ നിയമ നടപടി സ്വീകരിക്കും. പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും' അദ്ദേഹം പറഞ്ഞു.
അതിനിടെ, പി.കെ ശശി നേതൃത്വം നൽകുന്ന സിപിഎം വിമത കൂട്ടായ്മയെ തള്ളി ഒറ്റപ്പാലത്തെ സിപിഎം വിമതർ രംഗത്തെത്തി. ആരെങ്കിലും പറയുന്നിടത്ത് പോകില്ലെന്ന് സ്വതന്ത്ര മുന്നണിയെന്നും യഥാർഥ കമ്യൂണിസ്റ്റുകളാണ് അവർ എന്ന് പറഞ്ഞു കേട്ടപ്പോൾ കഷ്ടവും തമാശയുമാണ് തോന്നിയതെന്നും സ്വതന്ത്ര മുന്നണി നേതാവ് എസ്.ആർ പ്രകാശ് പറഞ്ഞു. 2006ൽ ജില്ലയിലെ പാർട്ടിയെ ശശിയും സംഘവും എങ്ങനെ കൈകാര്യം ചെയ്തു എന്ന് കൃത്യമായി അറിയാം. ആരുടെയും അടിമകൾ അല്ലെന്നും പുതിയ വിമത കൂട്ടായ്മയുമായി സഹകരിക്കില്ലെന്നും സ്വതന്ത്ര മുന്നണി നേതാക്കള്‍ വ്യക്തമാക്കി.
Adjust Story Font
16

