Quantcast

മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം

ജനവാസമേഖലയില്‍ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്

MediaOne Logo

Web Desk

  • Published:

    10 March 2026 7:24 PM IST

മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം
X

പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം. തിരുവിഴാംകുന്ന് ഫോറസ്റ്റ് വാച്ചര്‍ ഷൈജു(28)വാണ് കൊല്ലപ്പെട്ടത്.

ജനവാസമേഖലയില്‍ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടെയാണ് ഷൈജുവിനെതിരെ ആക്രമണമുണ്ടായത്. ഗുരുതരമായ പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടോപ്പാടം ചെന്നേരികുന്നില്‍ വൈകിട്ട് നാല് മണിയോടെയായിരുന്നു ആക്രമണം.

TAGS :

Next Story