Quantcast

മാവോവാദി രൂപേഷ് ജയിൽ മോചിതനാവും; പുറത്തിറങ്ങുന്നത് 11 കൊല്ലത്തിന് ശേഷം

43 യുഎപിഎ കേസുകളാണ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്

MediaOne Logo

Web Desk

  • Published:

    24 March 2026 4:05 PM IST

മാവോവാദി രൂപേഷ് ജയിൽ മോചിതനാവും; പുറത്തിറങ്ങുന്നത് 11 കൊല്ലത്തിന് ശേഷം
X

തൃശൂർ: മാവോവാദി തടവുകാരൻ രൂപേഷ് ജയിൽ അൽപസമയത്തിനകം ജയിൽ മോചിതനാവും.11 വർഷത്തിനു ശേഷമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. 43 യുഎപിഎ കേസുകളാണ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് മോചിതനാവുന്നത്. കറുമത്താപ്പേട്ടിയിൽ നിന്നാണ് രൂപേഷ് പിടിയിലായത്.

രൂപേഷിനെതിരെ 43 യുഎപിഎ കേസുകളാണ് ഉണ്ടായിരുന്നത്. അതിൽ 15 കേസുകളിലെ നടപടിക്രമങ്ങൾ അവസാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു കേസിൽ കൂടി രൂപേഷിന് ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് ജയിൽ മോചിതനാവുന്നത്. ഭാര്യ ഷൈന ഉൾപ്പടെയുള്ളവർ രൂപേഷിനെ കൂട്ടാനെത്തിയിട്ടുണ്ട്. 11 കൊല്ലം മുമ്പാണ് രൂപേഷ് പിടിയിലാവുന്നത്.

അന്ന് അറസ്റ്റിലായ പലരും മോചിതരായിരുന്നെങ്കിലും രൂപേഷ് ജയിലിൽ തുടരുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി രൂപേഷിന്റെ പുസ്തകത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. അനുമതി നൽകാത്ത ജയിൽ വകുപ്പിന്റെ നിലപാടിനെതിരെ നിരവധി തവണ രൂപേഷ് പ്രതിഷേധിച്ചിരുന്നു. നിരവധി തവണ മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പടെയുള്ളവർ വിഷയത്തിൽ ഇടപെട്ടിരുന്നു.

TAGS :

Next Story