Quantcast

മാവോയിസ്റ്റ് സോമന്‍ കസ്റ്റഡിയില്‍; പിടിയിലായത് ഷെർണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന്

ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്

MediaOne Logo

Web Desk

  • Published:

    28 July 2024 12:55 PM IST

Maoist Soman,latest malayalam news,മാവോയിസ്റ്റ് സോമന്‍
X

കൊച്ചി: മാവോയിസ്റ്റ് സോമനെ ഭീകര വിരുദ്ധ സേനയും സ്പെഷ്യൽ ഓപ്പറേഷൻ സ്ക്വാഡും ചേർന്ന് ഷെർണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് പിടികൂടി. ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. നാടുകാണി ദളം കമാൻറന്റായ സോമൻ പൊലീസിനെ ആക്രമിച്ചതടക്കം കേസുകളിൽ പ്രതിയാണ്. യുഎപിഎ പ്രകാരവും ഇയാള്‍ക്കെതിരെ കേസുണ്ട്.

നേരത്തെ കൊച്ചിയിൽ നിന്ന് പിടികൂടിയ മാവോയിസ്റ്റ് മനോജിൽ നിന്നാണ് സോമനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വയനാട്ടിലേക്കുള്ള യാത്രക്കിടെ സോമൻ പിടിയിലായത്.


TAGS :

Next Story