Quantcast

മറ്റു സമുദായങ്ങള്‍ക്ക് മുറിവേല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ക്ലിമ്മിസ് ബാവ

പാലാ ബിഷപ്പ് പറയുന്ന കാര്യം ഈ ഫോറത്തിന് പറയാന്‍ കഴിയില്ല. അസൗകര്യമുള്ളതിനാലാണ് ചങ്ങനാശ്ശേരി ബിഷപ്പ് പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2021-09-20 13:46:53.0

Published:

20 Sept 2021 6:49 PM IST

മറ്റു സമുദായങ്ങള്‍ക്ക് മുറിവേല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ക്ലിമ്മിസ് ബാവ
X

മറ്റു സമുദായങ്ങള്‍ക്ക് മുറിവേല്‍ക്കാതിരിക്കാനുള്ള ശ്രദ്ധ എല്ലാവര്‍ക്കും വേണമെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് ബാവ. തിരുവനന്തപുരത്ത് സമുദായ നേതാക്കളുടെ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനേതാക്കള്‍ ഈ കാര്യത്തില്‍ പ്രത്യേകിച്ചും ശ്രദ്ധ പുലര്‍ത്തണം. പാലാ ബിഷപ്പ് പറയുന്ന കാര്യം ഈ ഫോറത്തിന് പറയാന്‍ കഴിയില്ല. അസൗകര്യമുള്ളതിനാലാണ് ചങ്ങനാശ്ശേരി ബിഷപ്പ് പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

ഒരുമിച്ചിരുന്ന് സംസാരിച്ച് മുറിവുണക്കാനാണ് ശ്രമിക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചര്‍ച്ചകളിലൂടെ പരിഹാരം കാണണം. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുമായി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം സംസാരിച്ചിരുന്നു. തന്റെ കുടുംബത്തിന്റെ പ്രതിനിധിയായാണ് യോഗത്തില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story