Quantcast

'ജെ.ബി കോശി റിപ്പോർട്ട് പുറത്തുവിടണം, നടപ്പാക്കാന്‍ സർക്കാർ ഇച്ഛാശക്തി കാണിക്കണം': മാര്‍ത്തോമാ സഭ

''ക്രിസ്മസ് കാലത്ത് രാജ്യത്ത് വിവിധയിടങ്ങളിൽ ക്രൈസ്തവർ അക്രമത്തിന് ഇരയായി. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം മാറിയെങ്കിലും സംഘർഷമുണ്ടാകുന്നത് ആശങ്കയാണ്''

MediaOne Logo

Web Desk

  • Updated:

    2026-02-08 11:54:02.0

Published:

8 Feb 2026 4:33 PM IST

ജെ.ബി കോശി റിപ്പോർട്ട് പുറത്തുവിടണം, നടപ്പാക്കാന്‍ സർക്കാർ ഇച്ഛാശക്തി കാണിക്കണം: മാര്‍ത്തോമാ സഭ
X

പത്തനംതിട്ട: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും റിപ്പോർട്ട് നടപ്പിലാക്കാൻ അധികാരികൾ ഇച്ഛാശക്തി കാട്ടണമെന്നും മാർത്തോമ സഭ.

മാരാമൺ കൺവെൻഷൻ ഉദ്ഘാടന പ്രസംഗത്തിൽ സഭാ അധ്യക്ഷൻ തിയഡോഷ്യസ് മെത്രാപ്പൊലിത്തയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ക്രിസ്മസ് കാലത്ത് രാജ്യത്ത് വിവിധയിടങ്ങളിൽ ക്രൈസ്തവർ അക്രമത്തിന് ഇരയായി. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം മാറിയെങ്കിലും സംഘർഷമുണ്ടാകുന്നത് ആശങ്കയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ യഥാർത്ഥ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടണമെന്നും സഭാ അധ്യക്ഷൻ പറഞ്ഞു

Watch Video Report


TAGS :

Next Story