Quantcast

മാരിയോ ജോസഫ് പൊളിറ്റിക്കൽ ഇസ്‌ലാമിൻ്റെ ട്രോജൻ കുതിര; കാസ

മാരിയോ ദമ്പതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും കാസ

MediaOne Logo

Web Desk

  • Updated:

    2025-11-15 04:28:13.0

Published:

15 Nov 2025 9:57 AM IST

മാരിയോ ജോസഫ് പൊളിറ്റിക്കൽ ഇസ്‌ലാമിൻ്റെ ട്രോജൻ കുതിര; കാസ
X

കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ഇൻഫ്ലുവൻസർ മരിയോ ജോസഫിനെയും ജിജി മാരിയോയും ക്രൈസ്തവ സമൂഹം പൂർണമായും തള്ളിക്കളയണമെന്ന് കാസ. പൊളിറ്റിക്കൽ ഇസ്‌ലാമിൻ്റെ ട്രോജൻ കുതിരയാണ് മരിയോ ജോസഫ് എന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കാസ പറയുന്നു. മാരിയോ ദമ്പതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും കാസ പറയുന്നു.

മാരിയോ ജിജി ദമ്പതികളുടെ ഇപ്പോഴത്തെ കലഹവും തമ്മിലടിയും പൊതുസമൂഹത്തിൽ വാർത്തയാകുന്നതോടെ, ഈ തട്ടിപ്പുകാരെ ഇനിയും ക്രൈസ്തവ സമൂഹം ചുമക്കരുത്. സാധാരണ കുടുംബങ്ങളിൽ ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ഉണ്ടാകുന്ന വിഷയങ്ങൾ ഒന്നുമല്ല ഇപ്പോഴത്തെ ജിജിയും മാരിയോയും തമ്മിലുള്ള ഈ കലഹത്തിന് പിന്നിൽ. വിശ്വാസികളുടെ വിയർപ്പിൽ നിന്നുണ്ടായ പണം ചാരിറ്റിയുടെ പേരിൽ അനിയന്ത്രിതമായി ഫിലോകാലിയ എന്ന തട്ടിപ്പ് പ്രസ്ഥാനത്തിലേക്ക് വന്നതോടെ അതിൻ്റെ വിനിയോഗവും വക മാറ്റലും സൂക്ഷിപ്പും സംബന്ധിച്ച തർക്കം മാത്രമാണ് ഇപ്പോഴുള്ള ഈ കലഹത്തിന് പിന്നിലുള്ളതെന്ന് കാസ ആരോപിക്കുന്നു.

ധ്യാനകേന്ദ്രം മുതലാളിമാർ മാരിയോയെ ഉപയോഗിച്ച് ബിസിനസ് വളർത്തിയപ്പോൾ മാരിയോ താൻ എന്തിനുവേണ്ടി വന്നോ ആ ലക്ഷ്യത്തിനുവേണ്ടി മണ്ടന്മാരായ വൈദികരെ ചവിട്ടുപടിയാക്കി സ്വന്തമായി ഒരു സ്പേസ് ഉണ്ടാക്കിയെടുത്തു പാരലായി വളർന്നുകയറി. സുലൈമാൻ തുർക്കി ജിഹാദി പ്രവർത്തനങ്ങൾക്ക് വേഷം മാറി വന്ന പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ വിശുദ്ധ നുണയായ തഖിയയുടെ ഒരു ഭാഗം മാത്രമാണെന്നും അതുകൊണ്ട് തന്നെ അയാളെ സഭ തള്ളി പറയണമെന്നും വർഷങ്ങൾക്ക് മുൻപേ ഞങ്ങൾ സഭാ നേതൃത്വത്തോട് അഭ്യർത്ഥിച്ചതാണ് എന്നാൽ സുലൈമാൻ തുർക്കിയുമായി അവിശുദ്ധ ബന്ധം ഉള്ളവർ സുലൈമാനെ പൊതിഞ്ഞു പിടിച്ചു വീണ്ടും മുന്നോട്ട് പോകുകയായിരുന്നുവെന്നും കാസ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മരിയോ ജോസഫ് എന്ന സുലൈമാൻ തുർക്കിയെയും അയാളുടെ ഭാര്യ ജിജി തുർക്കിയെയും അവരുടെ ആത്മീയ വ്യാപാര രാജ്യ വിരുദ്ധ തട്ടിപ്പ് പ്രസ്ഥാനമായ ഫിലോകാലിയയെയും ക്രൈസ്തവ സമൂഹം പൂർണമായും തള്ളിക്കളയുക!

മാരിയോ ജോസഫ് എന്ന സുലൈമാൻ തുർക്കി പൊളിറ്റിക്കൽ ഇസ്ലാം ക്രൈസ്തവ സമൂഹത്തിലേക്ക് കടത്തിവിട്ട ട്രോജൻ കുതിരയാണെന്ന് മുൻപും പലതവണ ഞങ്ങൾ പറഞ്ഞിട്ടുള്ളതാണ്. മാരിയോ ജിജി ദമ്പതികളുടെ ഇപ്പോഴത്തെ കലഹവും തമ്മിലടിയും പൊതുസമൂഹത്തിൽ വാർത്തയാകുന്നതോടെ , ഈ തട്ടിപ്പുകാരെ ഇനിയും ക്രൈസ്തവ സമൂഹം ചുമക്കരുത്, വിശ്വാസികളുടെ വിയർപ്പിൽ നിന്നുള്ള പണം ഊറ്റിയെടുക്കാൻ ഇവർക്ക് സഹായികളായി നിന്നു ഇവരെ വളർത്തിയ വൈദികർ ഇനിയും പഴയ പണി തുടരരുത് എന്ന് ഞങ്ങൾ ഒരിക്കൽ കൂടി പറയുന്നു.

സാധാരണ കുടുംബങ്ങളിൽ ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ഉണ്ടാകുന്ന വിഷയങ്ങൾ ഒന്നുമല്ല ഇപ്പോഴത്തെ ജിജിയും മാരിയോയും തമ്മിലുള്ള ഈ കലഹത്തിന് പിന്നിൽ. വിശ്വാസികളുടെ വിയർപ്പിൽ നിന്നുണ്ടായ പണം ചാരിറ്റിയുടെ പേരിൽ അനിയന്ത്രിതമായി ഫിലോകാലിയ എന്ന തട്ടിപ്പ് പ്രസ്ഥാനത്തിലേക്ക് വന്നതോടെ അതിൻ്റെ വിനിയോഗവും വക മാറ്റലും സൂക്ഷിപ്പും സംബന്ധിച്ച തർക്കം മാത്രമാണ് ഇപ്പോഴുള്ള ഈ കലഹത്തിന് പിന്നിലുള്ളത്.

പോട്ടെ ധ്യാനകേന്ദ്രം മുതലാളിമാർക്ക് ഒപ്പം എത്തപ്പെട്ട സുലൈമാൻ തുർക്കി ( തുർക്കി എന്നുള്ളത് അദ്ദേഹത്തിനെ പരിഹസിക്കുന്ന വാക്കല്ല തുർക്കി എന്ന ഇസ്‌ലാമിക രാജ്യത്തെ സ്നേഹിക്കുന്ന ആളുകൾ ആയതുകൊണ്ട് ആവാം അദ്ദേഹത്തിൻറെ വീട്ടുപേര് തുർക്കി എന്നാണ് ) ക്രിസ്തുവിൽ ആകർഷനായി ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ് അവകാശപ്പെടുന്നത് , ഒരു മതപ്രഭാഷകന് അനുയോജ്യമായ രീതിയിൽ വാചകക്കസർത്ത് നടത്തുന്ന സുലൈമാനെ പോലെ ഒരാളെ ' സാക്ഷ്യം പറയുവാൻ കിട്ടിയതോടെ തങ്ങളുടെ ധ്യാനകേന്ദ്ര ബിസിനസിന് അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്തുവാൻ കഴിയും എന്ന് മനസ്സിലാക്കിയ ധ്യാനകേന്ദ്രം മുതലാളിമാർ സുലൈമാൻ തുർക്കിയെ മാരിയോ ജോസഫ് ആക്കി വിശ്വാസികളുടെ മുന്നിൽ അനുഭവസാക്ഷ്യം അവതരിപ്പിക്കുവാനായി ഒപ്പം കൂട്ടി ,

ആദ്യഘട്ടത്തിൽ ധാനകേന്ദ്രം ബിസിനസിലെ പങ്കാളികളായ വൈദികരും , ചുറ്റും നിൽക്കുന്ന ഉപജാപ സംഘങ്ങൾ പറയുന്ന കാര്യങ്ങൾ മാത്രം വിശ്വസിക്കുന്ന ചില ബിഷപ്പുമാരും ചേർന്ന് വേദികൾ കൊടുത്തു മാരിയോയെ വല്ലാതെ അങ്ങ് വളർത്തി. ധ്യാനകേന്ദ്രം മുതലാളിമാർ മാരിയോയെ ഉപയോഗിച്ച് ബിസിനസ് വളർത്തിയപ്പോൾ മാരിയോ താൻ എന്തിനുവേണ്ടി വന്നോ ആ ലക്ഷ്യത്തിനുവേണ്ടി മണ്ടന്മാരായ വൈദികരെ ചവിട്ടുപടിയാക്കി സ്വന്തമായി ഒരു സ്പേസ് ഉണ്ടാക്കിയെടുത്തു പാരലായി വളർന്നുകയറി.

ഇസ്ലാം മതം കാപട്യമായതിനാലാണ് താൻ ക്രിസ്തുമതം സ്വീകരിച്ചത് എന്നാണ് മാരിയോ അവകാശപ്പെട്ടിരുന്നത് , എങ്കിൽ ഇസ്ലാം മതത്തിൻറെ തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ക്രിസ്തുമതത്തിന്റെ മഹത്വങ്ങളെ എഴുത്തുകാട്ടികയുമായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നാൽ പകരം മാറിയോ ഇസ്ലാമും ശരി ക്രിസ്തുമതവും ശരി വിശുദ്ധ ബൈബിളും ശരി ഖുർആനും ശരി എന്ന രീതിയിൽ തല്ലിയും തലോടിയും ഇസ്ലാം മതത്തെ ക്രൈസ്തവ മനസ്സുകളിൽ സഹോദര മതമാണ് എന്ന രീതിയിൽ അടിച്ചേൽപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടത്തിവന്നത്, ഇത് ഫാദർ മൈക്കിൾ കാരിമറ്റത്തെപ്പോലെ ചില വൈദികരുടെ സഹായവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. പലതവണ ക്രിസ്ത്യാനികളുടെ ഭാഗത്തുനിന്നും വൈദികർ ഉൾപ്പടെയുള്ളവർ പ്രതിഷേധിച്ചിട്ടും മാരിയോയെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് ചില കുലംകുത്തികളായ വൈദികർ സ്വീകരിച്ചത്.

ജിജി ഭാര്യയായി എത്തിയതോടെ രണ്ടുപേരും ചേർന്ന് പുതിയ നീക്കങ്ങൾ നടത്തുകയും പോട്ടെ ധ്യാനകേന്ദ്രത്തിന്റെ തന്നെ ഉള്ളിൽ സ്വന്തമായി കുറച്ചു സ്ഥലം നേടിയെടുത്ത് താമസമാക്കിയ മാരിയോ, തന്നെ വളർത്തിയവരെ തള്ളി സ്വന്തം നിലയിൽ മുന്നോട്ടുള്ള പ്രയാണം ആരംഭിച്ചു. ഇതിനിടയിൽ ഗോഡ് ഫാദറെ പോലെ ബോബി ചെമ്മണ്ണൂരും എത്തിയപ്പോൾ സംഭവം ഒന്ന് കൊഴുത്തു' പോട്ടെ ധ്യാനകേന്ദ്രത്തെ പിന്തള്ളി പുതുതായി ഒരു ധ്യാനകേന്ദ്രം തുടക്കത്തിൽ തുടങ്ങിയാൽ വിജയിക്കില്ല എന്ന് മനസ്സിലാക്കിയ മാരിയോ പതിയെ മോട്ടിവേഷൻ രംഗത്തേക്ക് പതിയെ പതിയെ ചുവടുവെച്ചു , ഇതിനിടയിൽ കിട്ടുന്ന അവസരങ്ങളിൽ എല്ലാം പൊളിറ്റിക്കൽ ഇസ്ലാമിനുവേണ്ടി മാരിയോയുടെ പരിപാടികളിൽ നേരിട്ടു പങ്കെടുക്കുന്നവരിലും മറ്റു ക്രിസ്ത്യാനികളിലും വിശ്വാസപരമായ തെറ്റിദ്ധാരണ ഉണ്ടാക്കാൻ പരമാവധി ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു.

കേരളത്തിൽ ഉണ്ടായ പ്രളയങ്ങളുടെ സമയത്ത് പല നന്മ മരങ്ങളും ചാരിറ്റി ഫൗണ്ടേഷനുകളും ഉദയം ചെയ്തിരുന്നു. ഈ പ്രളയസമയത്താണ് ചാരിറ്റിയിലെ ബിസിനസ് സാധ്യതകൾ മനസ്സിലാക്കിയ മാരിയോ ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ടു വരുന്നത്. അതിന് മുൻപ് ക്രിസ്ത്യൻ സമുദായത്തിലെ ചില വൈദികരെയും ആത്മീയ സ്ഥാപനങ്ങളെയും പരിഹസിക്കുന്നതിനായി നന്മ പ്രവൃത്തികള്‍ ചെയ്യുവാൻ ചാര് ഈറ്റബിൾ ട്രസ്റ്റ് തുടങ്ങേണ്ട ആവശ്യം ഞങ്ങൾക്ക് ഇല്ല എന്ന് പറഞ്ഞ് വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച മാരിയോയും ഭാര്യ ജിജി അതെല്ലാം വിഴുങ്ങി നന്മ പ്രവർത്തികൾ ചെയ്യാനുള്ള വീർപ്പുമുട്ടൽ മൂലം ഒടുവിൽ ഫിലോകാലിയ എന്ന ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചു ചാരിറ്റബിൾ ബിസിനസ് തുടങ്ങി.

ആളുകളെ വീഴ്ത്താൻ തക്ക രീതിയിൽ സംസാരിക്കാനറിയാവുന്ന മാരിയോയും അക്കാര്യത്തിൽ മാരിയോയെ കടത്തി വെട്ടുന്ന ജിജി മാരിയോയും പ്രഭാഷണങ്ങളും മോട്ടിവേഷൻ സ്പീക്കും എല്ലാം നടത്തി ആളുകളെ കയ്യിലെടുത്തതിനുശേഷം സ്വദേശത്തും വിദേശത്തുമായി പലരിൽ നിന്നും ചാരിറ്റി പ്രവർത്തനങ്ങൾക്കായി പണം ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തു തുടങ്ങി. വയനാട് ചൂരൽ മലയിലെ ഉരുൾപൊട്ടലോടെ മാരിയോ ജിജി ദമ്പതികളുടെ ചാരിറ്റി ബിസിനസ് തഴച്ചുവളർന്നു ( ഇതിൽ വയനാട് പ്രളയ ബാധിതർക്ക് വീട് വെച്ച് കൊടുക്കാനുള്ള സ്ഥലം ഫ്രീയായി ഒരു വിദേശ മലയാളിയായ ക്രിസ്ത്യൻ സ്ത്രീ ഫ്രീയായി നിൽക്കുകയാണ് ഉണ്ടായത് ). ഇതിനായി ജിജിയാണ് കൂടുതലും വിദേശയാത്രകൾ നടത്തി വിദേശ മലയാളികൾ ആയിട്ടുള്ള ക്രിസ്ത്യാനികളെ വലയിൽ വീഴ്ത്തി പണം സ്വീകരിക്കാനുള്ള വഴികൾ തുറന്നു കൊണ്ടിരുന്നത്.

അങ്ങിനെ കോടികൾ ഇവരിലേക്ക് ഒഴുകിയെത്തി , അങ്ങനെ ഇവരിലേക്ക് എത്തിയ 100 കോടിക്ക് മുകളിലാണ് എന്നതാണ് സ്ഥിരീകരിക്കാത്ത വിവരം. കേരളത്തിലെ കായംകുളം കൊച്ചുണ്ണിയും ബോംബെ മജീദും മുതൽ ബോംബെ അധോലോകത്തിലെ ഹാജി മസ്താൻ വരെയുള്ളവർ കൊള്ള മുതൽ നിന്നും ഒരു ചെറിയ ഭാഗം പാവപ്പെട്ടവർക്ക് കൊടുത്തു അവരുടെ കണ്ണിലുണ്ണിയായി ജനകീയനായി മാറിക്കൊണ്ട് ബാക്കി 90% സ്വന്തമാക്കുന്ന അതേ തന്ത്രമാണ് മാരിയയും ജിജിയും ഫിലോ കാലിയായിലൂടെ നടത്തിയതും !

FCRI അക്കൗണ്ടിലൂടെ അല്ലാതെ തങ്ങളുടെ സ്വകാര്യ അക്കൗണ്ടുകൾ വഴി സ്വീകരിക്കുന്ന ചാരിറ്റി പണത്തിൽ നിന്നും ഒരു ഒരു ഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച് പേരുണ്ടാക്കുകയും ബാക്കി സ്വന്തം സ്വത്തിലേക്ക് മുതൽ കൂട്ടുകയുമാണ് ചെയ്തുകൊണ്ടിരുന്നത്.

ഇതിനിടയിൽ തങ്ങളുടെതായ വാട്സ്ആപ്പ് ഗ്രൂപ്പുകളും ഫാൻസുകളും PR വർക്കിന് ആളുകളെയും ഉണ്ടാക്കിയെടുത്ത മാരിയോ ദമ്പതികൾ താങ്കൾക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കുവാൻ കേസുകൾ നൽകിയും ഫാൻസുകളെ ഉപയോഗിച്ച് തെറിവിളികൾ നടത്തിയും അപമാനിക്കുവാൻ വ്യാജ പ്രചരണങ്ങളും നടത്താനും മടിച്ചിരുന്നില്ല. ഈ കഴിഞ്ഞ ഇടയാണ് മാരിയോക്കെതിരെ വിമർശനങ്ങൾ ഉയർന്ന സമയത്ത് യൂട്യൂബ് വീഡിയോയിലൂടെ മാരിയക്കെതിരെ സംസാരിച്ച ബ്രദർ അജീഷിന്റെ ഭാര്യയുടെ വിവരങ്ങൾ ശേഖരിക്കുവാൻ മാരിയോ നേരിട്ട് രംഗത്ത് ഇറങ്ങിയത്.

ഇവിടെ വന്നു കൂടിയ കോടികൾ കണ്ടു മഞ്ഞളിച്ച് ഇരുവശത്തും അത് സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതോടെയാണ് മാരിയോയും ജിജിയും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ജിജിയുടെ അതീനതയിലുള്ള ട്രസ്റ്റിൽ നിന്നും പണം ഉപയോഗിക്കാൻ കഴിയാതെ വന്നതോടെ മാരിയോ സ്വന്തമായി ഒരു ചാരിറ്റി കമ്പനി ആരംഭിക്കുന്നു. ഇതിലേക്കാണ് മാരിയോയുടെ വലംകയ്യായ അജ്മൽ യൂസഫ് രംഗപ്രവേശനം ചെയ്യുന്നത്.

താൻ മാരിയോയുടെ പ്രഭാഷണങ്ങൾ കേട്ടു ധ്യാനങ്ങളിൽ പങ്കെടുത്തു ഇസ്ലാം മതം വിട്ട് ക്രിസ്തുമതം സ്വീകരിച്ചതാണ് എന്നാണ് അജ്മൽ യൂസഫ് അവകാശപ്പെടുന്നത്. പക്ഷേ അതൊരു തഖിയ ആണ്. താനൊരു യൂട്യൂബർ ആണ് എന്നുകൂടി അവകാശപ്പെടുന്ന അജ്മൽ യൂസഫ് ആണ് മാരിയോയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് എന്ന് വേണം കരുതുവാൻ. ഏറ്റവും ഒടുവിൽ ക്രിസ്ത്യാനികളുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധം ഉണ്ടാക്കിയ " പെൺകുട്ടികളെ നിങ്ങളാരെ വേണമെങ്കിലും പ്രേമിച്ചു കൊള്ളൂ വീട്ടുകാർ നടത്തി തന്നില്ലെങ്കിൽ ഞങ്ങൾ വിവാഹം നടത്തി തരാം" എന്നുള്ള മാരിയോയുടെ പ്രഭാഷണത്തിന്റെ ക്ലിപ്പ് പോസ്റ്റ് ചെയ്യപ്പെട്ടത് പോലെയുള്ള ക്രിസ്ത്യൻ പെൺകുട്ടികളെയും വീട്ടമ്മമാരെയും വഴിതെറ്റിക്കുന്നത് ഉൾപ്പെടെയുള്ള പൊളിറ്റിക്കൽ ഇസ്ലാമിൻറെ അജണ്ടകൾ മാരിയോയിലൂടെ നടപ്പിലാക്കുന്നതിൽ അജ്മൽ യൂസഫിന് പങ്കുണ്ട് എന്നുതന്നെയാണ് കരുതപ്പെടുന്നത്.

നിലവിൽ ജിജിയെ കവച്ചുവെച്ച് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുവാൻ മാരിയോ രൂപീകരിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളാണ് അജ്മൽ യൂസഫ് . എന്നാൽ മുഴുവൻ സമയവും മാരിയോയ്ക്ക് ഒപ്പം പ്രവർത്തിക്കുന്ന അജ്മൽ യൂസഫ് തന്റെ പിതാവായ യൂസഫുമായി ചേർന്ന് സ്വന്തമായി മറ്റൊരു കമ്പനി രൂപീകരിച്ചിട്ടുണ്ട്.

KC MOTORS PRIVATE LIMITEDVazhappilly, Aloor, P O, Kodakara, Kallettumkara, Thrissur,Mukundapuram, Kerala, India, 680683. ( U45102KL2025PTC095626 )

മാരിയോ ഇന്നലെ പുറത്തുവിട്ട വീഡിയോയിൽ അജ്മലിന് സ്വന്തമായി ബിസിനസ് ഉള്ള ആളാണ് എന്ന് പറയുന്നുവെങ്കിലും ഈ കമ്പനി രൂപീകരിക്കപ്പെട്ടിട്ടുള്ളത് വെറും നാലുമാസം മുൻപ് 08-07-2025- ൽ മാത്രമാണ് , എന്നാൽ അജ്മലിനെ ഫിലോകാലിയ ഫൗണ്ടേഷൻ എന്ന മാരിയോയുടെ കമ്പനിയിൽ ഡയറക്ടർ ആക്കിയിരിക്കുന്നത് 28-05-2025 ലാണ് ( U96906KL2024NPL088871 ).അജ്മൽ യൂസഫിന്റെ ഈ കമ്പനിയിൽ രണ്ട് ഡയറക്ടർമാരാണ് ഉള്ളത് , മാനേജിംഗ് ഡയറക്ടറായ അജ്മൽ കുത്തുകല്ലിലും ഡയറക്ടർ പിതാവ് യൂസഫ് കുത്തുകല്ലിലും.

ഉത്തരേന്ത്യയിൽ നിന്നും പഴയ വാഹനങ്ങൾ കൊണ്ടുവന്ന് വിൽക്കുക വണ്ടിയുടെ പേപ്പർ വർക്കുകൾ ശരിയാക്കി കൊടുക്കുക ഇൻഷുറൻസ് അടയ്ക്കുക ഇതൊക്കെയാണ് ഈ കമ്പനിയുടെ പ്രവർത്തനം എന്നാണ് അജ്മൽ യൂസഫ് പറയുന്നതെങ്കിലും അതല്ല യാഥാർത്ഥ്യം എന്നുള്ളതാണ് മനസ്സിലാവുന്നത്. കാരണം ഇതൊന്നും ചെയ്യാൻ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിക്കേണ്ട ആവശ്യമില്ല. മാത്രവുമല്ല അത്തരത്തിലെ പ്രവർത്തനങ്ങൾ ഒന്നും അജ്മൽ യൂസഫ് നടത്തുന്നുമില്ല.

മാരിയോയും അജ്മൽ യൂസഫും തമ്മിലുള്ള ബന്ധം സ്വവർഗ്ഗ ലൈംഗികതയാണ് എന്ന് മാരിയോയുടെ ഭാര്യ ജിജി പറയുന്നുവെങ്കിലും അജ്മൽ യൂസഫിനെ ഒരുതരത്തിലും ഒഴിവാക്കാൻ ആവാത്ത തരത്തിലുള്ള ബന്ധം മാരിയോയ്ക്ക് അജുമലുമായിട്ട് ഉണ്ട് എന്നത് മാരിയോയും ജിജിയും മകളും തമ്മിലുള്ള സംഭാഷണത്തിനിടയിൽ മാരിയോ പറയുന്നതിൽ നിന്നും വ്യക്തമാണ്.

ഒരുപക്ഷേ ജിജി പറയുന്നത് പോലെ മാരിയോയും അജ്മൽ യൂസഫും തമ്മിൽ സ്വവർഗ്ഗ ലൈംഗിക ബന്ധം ആവാം അല്ലെങ്കിൽ ചാരിറ്റിയുടെ മറവിൽ വിദേശത്തുനിന്നും തീവ്രവാദികൾക്ക് ഉൾപ്പെടെയുള്ളവർക്കുള്ള രാജ്യവിരുദ്ധ ഫണ്ട് കമ്മീഷൻ ബേസിൽ ഫിലോ കാലിയ ചാരിറ്റബിൾ ട്രസ്റ്റ് വഴി കൈമാറ്റം നടന്നിട്ടുണ്ട് , അങ്ങനെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വിദേശത്തുനിന്നും ചാരിറ്റിയുടെ മറവിൽ എത്തിച്ചാൽ അത് വെളുപ്പിക്കാൻ മാരിയോയുടെ വീട് നിർമ്മാണ പ്രവർത്തനങ്ങൾ ധാരാളമാണ്, അതുകൊണ്ടുതന്നെ അതിനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. എന്നാൽ ഒന്നുറപ്പാണ് മാരിയോയും അജ്മൽ യൂസഫും സംഘവും തമ്മിലുള്ള ബന്ധം ഒരിക്കലും ശുദ്ധമല്ല. അത് എന്താണെന്ന് കണ്ടെത്തേണ്ടതും അന്വേഷിക്കേണ്ടതും ഗവർമെൻറ് ഏജൻസികൾ ആണ് അല്ലായെങ്കിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ജിജി വെളിപ്പെടുത്തണം.

ഇന്നലെ മാരിയോ പുറത്തുവിട്ട ആദ്യ ന്യായീകരണ വീഡിയോയിൽ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് ചില കാര്യങ്ങൾ അറിയാതെ മാറിയോ തുറന്നുപറയുന്നുണ്ട്, അതു മാരിയോയ്ക്ക് ഉൾപ്പെടെ നിയമപരമായും അല്ലാതെയും തിരിച്ചടിയാകും എന്നും മനസ്സിലാക്കിയതോടെ ആ വീഡിയോ റിമൂവ് ചെയ്തശേഷം ആ ഭാഗങ്ങളെല്ലാം ഒഴിവാക്കി പുതിയ വീഡിയോയുമായി മാറിയോ രംഗത്ത് എത്തിയിരുന്നു. ഈ രണ്ടു വീഡിയോയിലും മാരിയോ പറയുന്ന കാര്യങ്ങൾ കേട്ടാൽ സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാകും മാരിയോയും ജിജിയും കൂടെയുള്ളവരും ചേർന്ന് ഇത്രയും നാൾ നടത്തിക്കൊണ്ടിരുന്നത് ശുദ്ധ തട്ടിപ്പ് തന്നെയായിരുന്നു എന്നത്.

മാരിയോ മർദ്ദിച്ചു മുറിവേൽപ്പിച്ചു എന്നതെല്ലാം ശരി തന്നെയായിരിക്കാം പക്ഷേ ആ ഒരു സഹതാപത്തിൽ തൂങ്ങി ജിജിക്ക് ഒരു കാരണവശാലും രക്ഷപ്പെടാൻ സാധിക്കില്ല, ഫിലോ കാലിയ എന്ന പേരിൽ ഇവർ ഇതുവരെ നടത്തിയിട്ടുള്ള എല്ലാ നല്ലതും ചീത്തതും ആയിട്ടുള്ള എല്ലാ ഇടപാടുകളിലും ജിജിയും മാരിയോ ജോസഫും തുല്യ പങ്കാളിത്തം ഉള്ളവരാണ്. ജിജിയും മാരിയോയും ഒന്നിച്ചു നിന്ന കാലത്ത് മാരിയോയുടെ എല്ലാ വൃത്തികേടുകൾക്കും ജിജി കുടപിടിക്കുകയും അത്തരം വൃത്തികേടുകൾക്ക് ഇരയാകേണ്ടി വന്നിട്ടുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ എതിർപ്പുകളെയും ചോദ്യം ചെയ്യലുകളെയും പച്ച തെറിയോടെ ജിജി നേരിടുകയും ചെയ്തിട്ടുള്ളതാണ് !

കഴിഞ്ഞ ഒരു വർഷക്കാലത്തിൽ ഏറെയായി മാരിയോയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ട് എന്നുള്ളതാണ് സത്യം. ഈ കാലയളവിലെല്ലാം മറ്റുള്ളവരെ ഉപദേശിച്ചുകൊണ്ട് ഇവർ നടത്തിയ ടോക്കുകളും വീഡിയോകളും എല്ലാം ശുദ്ധ കപടതയും തട്ടിപ്പുമായിരുന്നു.മാരിയോ വീഡിയോയിലൂടെ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് ജിജിക്കെതിരെ നടത്തിയിരിക്കുന്നത്, ജിജിയുടെ കീഴിലുള്ള ചാരിറ്റി ട്രസ്റ്റിലേക്ക് ഇനി ആരും പണം അയക്കരുത്, താനാണ് ഇനി വീട് പണി തീർക്കുവാൻ പോകുന്നത് അതുകൊണ്ട് എല്ലാവരും തനിക്കു മാത്രമേ അയക്കാവൂ എന്നു പറയുന്നുണ്ട് .ഇനി ജിജിയുടെ ഊഴമാണ് ജിജി ഇനി മാരോക്കെതിരെ ആരോപണങ്ങൾ തെളിവ് സഹിതം ഉയർത്തുമായിരിക്കും എന്നിട്ട് ജിജിയും പറയൂ ഇനി മാരിയോയ്ക്ക് പണം അയക്കരുത് എനിക്ക് മാത്രമേ അയക്കാവൂ എന്ന് !

പ്രിയപ്പെട്ട സഹോദരങ്ങളെ നിങ്ങൾ ആർക്കും പണം അയക്കരുത് ഇവർ ഇത്രയും കാലം നിങ്ങളുടെ വിയർപ്പിന്റെ അംശം ഊറ്റിയെടുത്ത് നിങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന് ഇനിയെങ്കിലും നിങ്ങൾ തിരിച്ചറിയുക.

🔶ഇനി മാരിയോയെയും ജിജിയെയും സപ്പോർട്ട് ചെയ്യാൻ മുട്ടി നിൽക്കുന്ന സഭാ നേതൃത്വത്തോടും വൈദികരോടും ഞങ്ങൾക്ക് പറയാനുള്ളത്

ആത്മീയ വ്യാപാരം വിശ്വാസികളെ ചൂഷണം ചെയ്യുവാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. അതിൽ സഭാ നേതൃത്വം വൈദികർക്കും വളരെ വ്യക്തമായ പങ്കുണ്ട്, ഇനിയെങ്കിലും അത് അവസാനിപ്പിക്കണം.

ഇന്ന് നമ്മുടെ രാജ്യം അഭിമുഖികരിക്കുന്ന പ്രശ്നം രാജ്യത്തിന്റെ പുറത്തെ ശത്രുക്കളെക്കാൾ രാജ്യത്തിനകത്തു നിന്ന് രാജ്യത്തെ ഒറ്റു നൽകുന്ന ശത്രുക്കളാണ് എന്നത് പോലെ തന്നെയാണ് ക്രൈസ്തവ സമുദായവും സഭാ റീത്തു വ്യത്യാസമില്ലാതെ സഭാ സമൂഹങ്ങളുടെ ഉള്ളിൽ തന്നെ നിന്ന് കൊണ്ട് സഭയെ ഒറ്റു നൽകുന്ന ട്രോജൻ കുതിരകളാൽ നിറഞ്ഞതാണ്. അവരിലെ ഒരു പ്രധമനായ സുലൈമാൻ തുർക്കിയെ സഭയ്ക്ക് പരിചയപ്പെടുത്തി വെള്ളവും വളവും കൊടുത്ത് വളർത്തി ബ്രദർ മരിയോ ജോസഫ് എന്ന നിലയിൽ സാമന്തര സമ്പദ് വ്യവസ്ഥയിലൂടെ ഫിലോകാലിയ എന്നൊരു സഭാ പ്രസ്ഥാനം വരെ എത്തിച്ച് നൽകിയ ചാലക്കുടിയിലെ ഡിവൈൻ ധ്യാനകേന്ദ്ര കുറുക്കന്മാർ.

സുലൈമാൻ തുർക്കി ജിഹാദി പ്രവർത്തനങ്ങൾക്ക് വേഷം മാറി വന്ന പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ വിശുദ്ധ നുണയായ തഖിയയുടെ ഒരു ഭാഗം മാത്രമാണെന്നും അതുകൊണ്ട് തന്നെ അയാളെ സഭ തള്ളി പറയണമെന്നും വർഷങ്ങൾക്ക് മുൻപേ ഞങ്ങൾ സഭാ നേതൃത്വത്തോട് അഭ്യർത്ഥിച്ചതാണ് എന്നാൽ സുലൈമാൻ തുർക്കിയുമായി അവിശുദ്ധ ബന്ധം ഉള്ളവർ സുലൈമാനെ പൊതിഞ്ഞു പിടിച്ചു വീണ്ടും മുന്നോട്ട് പോകുകയാണ് ഉണ്ടായത്

ഇന്ന് സുലൈമാൻ തുർക്കിയുടെ ഭാര്യ തന്നെ അയാളുടെ സ്വഭാവ വൈകൃതങ്ങളും തട്ടിപ്പും തീവ്രവാദ ബന്ധവും തുറന്ന് പറഞ്ഞിട്ടും മരിയോ എന്ന സുലൈമാനെയും സുലൈമാന്റെ ഫിലോകാലിയ എന്ന പ്രസ്ഥാനത്തെയും തള്ളാതെ തങ്ങളുടെ ചിറകിൻ കീഴിൽ ഒളിപ്പിച്ചു പഴയതുപോലെ മുന്നോട്ടുപോവുകയാണ് ഉദ്ദേശമെങ്കിൽ ഇതിന്റെ പേരിൽ രാജ്യത്തെ അന്വേഷണ ഏജൻസികളുടെ മുന്നിൽ സഭാ നേതൃത്വങ്ങൾ ഉത്തരം പറയേണ്ടിവരുന്ന കാലം അതിവിദൂരമല്ല എന്നുമാത്രമല്ല വിശ്വാസികൾക്ക് അതിനെ പച്ചയ്ക്ക് എതിർക്കേണ്ടതായും വരും.

TAGS :

Next Story