Quantcast

'മറ്റ് പലരും ഒളിച്ചോടിയപ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉമ്മന്‍ ചാണ്ടിയെ തീവ്രമായി പിന്തുണച്ചു': മറിയാമ്മ ഉമ്മന്‍

ഉമ്മന്‍ ചാണ്ടിയുടെ ഡയറിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ജെ.എസ് അഖിലിന്റെ പേരുണ്ടായിരുന്നുവെന്നും മറിയാമ്മ ഉമ്മന്‍

MediaOne Logo

Web Desk

  • Updated:

    2026-11-24 12:18:22

Published:

24 Nov 2026 4:53 PM IST

മറ്റ് പലരും ഒളിച്ചോടിയപ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉമ്മന്‍ ചാണ്ടിയെ തീവ്രമായി പിന്തുണച്ചു: മറിയാമ്മ ഉമ്മന്‍
X

കോട്ടയം: ഷാഫി പറമ്പിലിനെതിരായ വിമര്‍ശനത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്ക് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്കാളി മറിയാമ്മ ഉമ്മന്‍. ഉണ്ണിത്താന്‍ പറഞ്ഞത് ശരിയാണെന്നും അദ്ദേഹം നട്ടെല്ല് നിവര്‍ത്തി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും മറിയാമ്മ ഉമ്മന്‍ പ്രതികരിച്ചു.

ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കൊച്ചു പിള്ളേരായിരുന്നുവെന്നും 'എ' ഗ്രൂപ്പിനെ നയിക്കാന്‍ സീനിയര്‍ നേതാക്കളുണ്ടായിരുന്നുവെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു.

പത്ത് വര്‍ഷത്തിന് ശേഷമാണ് ഭരണം കിട്ടിയത്. അത് നന്നായി കൊണ്ടുപോകണം. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയപ്പോള്‍ മാറി നിന്നവര്‍ ഏറെയുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ഡയറിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ജെ.എസ് അഖിലിന്റെ പേരുണ്ടായിരുന്നുവെന്നും മറിയാമ്മ വ്യക്തമാക്കി.

ഷാഫി പറമ്പിലിനെ ഉമ്മന്‍ചാണ്ടി ആത്മാര്‍ഥമായി സ്‌നേഹിച്ചിരുന്നു. തിരിച്ച് സ്നേഹിച്ചോ എന്ന് തനിക്ക് പറയാനാവില്ല. അതേസമയം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തീവ്രമായി ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ചു.

എന്നാല്‍ മറ്റ് പലരും ഓടിയൊളിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് നേരെയുണ്ടായ സൈബര്‍ ആക്രമണം മറ്റൊരാള്‍ക്ക് നേരെയും വന്നിട്ടില്ലെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു. ഫേസ്ബുക്കും വാട്‌സ്ആപ്പും ഇല്ലാത്തതുകൊണ്ട് മനസമാധാനം ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്‌മോഹൻ ഉണ്ണിത്താനെതിരായ സൈബർ ആക്രമണത്തിലാണ് മറിയാമ്മ ഉമ്മന്റെ പ്രതികരണം.

TAGS :

Next Story