Quantcast

മാർക്ക് ജിഹാദ് വിഷലിപ്ത പരാമർശം; കേരളം കേന്ദ്രത്തെ പ്രതിഷേധമറിയിച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ധു

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെ ഇകഴ്ത്തികാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആര്‍.ബിന്ധു

MediaOne Logo

Web Desk

  • Updated:

    2021-10-10 07:05:41.0

Published:

10 Oct 2021 5:37 AM GMT

മാർക്ക് ജിഹാദ് വിഷലിപ്ത പരാമർശം; കേരളം കേന്ദ്രത്തെ പ്രതിഷേധമറിയിച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ധു
X

മാർക്ക് ജിഹാദ് പരാമർശത്തില്‍ കേരളം കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ധു. വിദ്യാഭ്യാസ മേഖലയിലെ അടച്ചാപേക്ഷിക്കുന്നതാണ് രാഖേഷ് കുമാര്‍ പാണ്ഡേയുടെ പരാമർശം എന്നും കേരളം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നും അവര്‍ പറഞ്ഞു.

'സങ്കുചിത മനോഭാവമാണ് രാകേഷ് കുമാർ പാണ്ഡെയുടേത്. അങ്ങേയറ്റം വിഷലിപ്തമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെ ഇകഴ്ത്തികാണിക്കാനുള്ള ശ്രമമാണിത്. വർഗീയ വിഭജനം ലക്ഷ്യമിട്ട് അദ്ദേഹം ബോധപൂർവം പ്രയോഗിച്ചതാണ് മാർക്ക് ജിഹാദ് പരാമർശം. ആ പ്രസ്താവനയില്‍ വംശീയത തെളിഞ്ഞ് കാണാം. ഇടതുപക്ഷ വീക്ഷണത്തോടുള്ള എതിർപ്പാണ് അധ്യാപകന്‍റെ പ്രസ്താവനയിലുള്ളത്' അവര്‍ പറഞ്ഞുഈ വിഷയത്തില്‍ കേന്ദ്രത്തിന്‍റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story