Quantcast

മാസപ്പടിക്കേസ്: എഫ്ഐആർ ഇട്ടാൽ പുതിയ കേസെടുക്കാൻ ഇഡി

പിണറായിക്കും റിയാസിനെതിരെയുമാണ് ഇസിഐആർ രജിസ്റ്റര്‍ ചെയ്യുക

MediaOne Logo

Web Desk

  • Updated:

    2026-10-09 08:17:38

Published:

9 Oct 2026 1:30 PM IST

മാസപ്പടിക്കേസ്: എഫ്ഐആർ ഇട്ടാൽ പുതിയ കേസെടുക്കാൻ ഇഡി
X

തിരുവനന്തപുരം: മാസപ്പടിയിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്താൽ പുതിയ കേസെടുക്കാൻ ഇഡി നീങ്ങും. പിണറായി വിജയനും മുഹമ്മദ്‌ റിയാസിനുമെതിരെയാണ് ഇസിഐആർ രജിസ്റ്റർ ചെയ്യുക.നിലവിൽ ഇഡിയുടെ പരി​ഗണനയിലുള്ളത് വീണ തൈക്കണ്ടിയും സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെട്ട മാസപ്പടി കേസാണ്. എന്നാൽ തെളിവുകളുടെ പരിമിതി മൂലം ഈ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയോ മന്ത്രി മുഹമ്മദ് റിയാസിനെയോ നേരിട്ട് ഉൾപ്പെടുത്താൻ ഇഡിക്ക് പരിമിതികളുണ്ട്.

പ്രസ്തുത ഇടപാടുകളിൽ കൈക്കൂലിയും കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്നും ഇതിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി മുമ്പ് ഇഡി സംസ്ഥാന ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ഇഡി അന്വേഷണം വ്യാപിപ്പിക്കണമെങ്കിൽ മുൻകൂറായി വിജിലൻസിന്റെയോ പൊലീസിന്റെയോ എഫ്ഐആർ ആവശ്യമാണ്.

ഇന്ന് റിയാസിനും പിണറായി വിജയനും കോടതിയിൽ നിന്നും ഉണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ എത്രയും വേ​ഗം വിജിലൻസിനെ കണ്ട് എഫ്ഐആറിലേക്ക് നീങ്ങണം എന്ന് പറഞ്ഞ സാഹചര്യത്തിൽ ഉടൻ തന്നെ ഒരു ഇസിആർ ഇട്ട് അന്വേഷണത്തിലേക്ക് കടക്കാനാണ് ഇഡയുടെ തീരുമാനം.

അതേസമയം, പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ ഇഡി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ടി. വീണ കൈകാര്യം ചെയ്ത പണം പിണറായിയുടതോ റിയാസിന്റേതോ ആകാമെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നു. റിയാസ് വാരിസ് വഴി 1.2 കോടി രുപ ദുബൈയിലേക്ക് കടത്തി. റിയാസിന്റെയും വീണയുടെയും 2024 മെയിലെ ദുബൈ യാത്രയും അനുബന്ധ തെളിവാക്കിയിട്ടുണ്ട്. അതേസമയം പിണറായിക്കെതിരെ സിഎംആർഎൽ ഇടപാടിൽ ദുർബലമയ തെളിവുകളാണ് ഉളളത്. മുഹമ്മദ് റിയാസ് നേരിട്ട് പണമിടപാട് നടത്തിയതായി പരാമർശിക്കുന്നില്ല.

TAGS :

Next Story