വരന്റെ സഹോദരിക്കും ഭർത്താവിനും ഭക്ഷണം വിളമ്പാൻ ആകില്ലെന്ന് കാറ്ററിങ് തൊഴിലാളികൾ; ഇടുക്കിയിൽ വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്
സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു

ഇടുക്കി: വണ്ടിപ്പെരിയാറിൽ വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്. വരൻ്റെ സഹോദരി ഭർത്താവ് അടക്കം പത്തോളം പേർക്കും മർദനം. കാറ്ററിങ് തൊഴിലാളികളും കുടുംബാംഗങ്ങളും തമ്മിലാണ് സംഘർഷം ഉണ്ടായത്. വരന്റെ സഹോദരിക്കും ഭർത്താവിനും ഭക്ഷണം വിളമ്പാൻ ആകില്ലെന്ന് കേറ്ററിങ് തൊഴിലാളികൾ പറഞ്ഞതാണ് സംഘർഷം ഉണ്ടാക്കിയത്.
സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. ഇവരെ വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു.
Next Story
Adjust Story Font
16

