പെൺകുട്ടിയുടെ ബന്ധുക്കൾ വിവാഹം മുടക്കിയെന്ന് ആരോപണം; മലപ്പുറം കൂട്ടിലങ്ങാടിയിൽ കൂട്ടയടി
കുടുംബം പൊലീസിൽ പരാതി നൽകി
മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടി പെരിന്താട്ടിരി അത്തിക്കാപറമ്പിൽ കല്യാണം മുടക്കിയതിന്റെ പേരിൽ കൂട്ടയടി. കൊളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കളാണ് വിവാഹം മുടക്കിയെന്ന് ആരോപിച്ച് പെരിന്താട്ടിരിയിലെ യുവാവിന്റെ വീട്ടിലെത്തിയത്.
യുവാവിന്റെ ബന്ധുക്കളോട് പരാതി പറയുന്നതിനിടെ യുവാവും സുഹൃത്തുക്കളും ചേർന്നാണ് ആക്രമിച്ചത്. പെൺകുട്ടിയുടെ മാതാവിനും സഹോദരിക്കും മർദനമേറ്റു. കുടുംബം മലപ്പുറം പൊലീസിൽ പരാതി നൽകി
Next Story
Adjust Story Font
16

