Quantcast

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; 12 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

മലപ്പുറം എസ്പി ശശിധരൻ എറണാകുളം റേഞ്ച് വിജിലൻസ് എസ്പിയായി ചുതലയേക്കും

MediaOne Logo

Web Desk

  • Published:

    10 Sept 2024 10:27 PM IST

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; 12 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
X

കോഴിക്കോട്: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. പൊലീസ് ആസ്ഥാനത്തെ എഐജി ആർ. വിശ്വനാഥ് പുതിയ മലപ്പുറം എസ്പിയാകും. മലപ്പുറം എസ്പി ശശിധരൻ എറണാകുളം റേഞ്ച് വിജിലൻസ് എസ്പിയായി ചുതലയേക്കും. എ. അക്ബറിനെ ഗതാഗത കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റി എറണാകുളം ക്രൈം ബ്രാഞ്ച് ഐജിയാക്കി. തൃശ്ശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിന് എറണാകുളം റേഞ്ചിന്റെ അധിക ചുമതല കൂടി നൽകും.

മലപ്പുറത്തെ എട്ടു ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി. താനൂർ ഡിവൈഎസ്പി വി.വി ബെന്നിക്കും മാറ്റമുണ്ട്. പരാതിക്കാരിയോട് അനാവശ്യമായി ഇടപെടൽ നടത്തി എന്ന് കണ്ടെത്തിയ പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി മണികണ്ഠനെതിരെയും നടപടിയുണ്ട്. സ്പെഷ്യൽ ബ്രാഞ്ച്, മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, കൊണ്ടോട്ടി, നിലമ്പൂർ, താനൂർ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിമാർക്കാണ് മാറ്റം. തൃശ്ശൂർ ,കോഴിക്കോട് പാലക്കാട് ജില്ലകളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത് .

മലപ്പുറത്തെ പോലീസിൻറെ തലപ്പത്തുള്ള ഉദ്യോഗസ്ഥർക്കെതിരെ പി.വി അൻവർ എംഎൽഎ അടക്കമുള്ളവർ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഇതിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പരിശോധന പുരോഗമിച്ചു വരുന്നതിനിടയിലാണ് പൊലീസിന്റെ തലപ്പത്ത് സർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്.

TAGS :

Next Story