നെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ ലഹരിവേട്ട; നാലുകോടിയുടെ മെതാക്വലോൺ പിടികൂടി
ടോഗോ സ്വദേശിനിയാണ് കസ്റ്റംസിന്‍റെ പിടിയിലായത്

കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തിൽ നാല് കോടി രൂപയുടെ ലഹരി വസ്തു പിടികൂടി.നാല് കിലോ മെതാക്വലോൺ ആണ് പിടിച്ചെടുത്തത്.കൊച്ചി -ഡൽഹി വിമാനത്തിലെ യാത്രക്കാരിയാണ് പിടിയിലായത്.ആഫ്രിക്കയിലെ ടോഗോ സ്വദേശിനിയായ ലാതി ഫാറ്റോ ഔറോ (44) ആണ് കസ്റ്റംസ് പിടികൂടിയത്. ദോഹയിൽ നിന്ന് കൊച്ചി ഡൽഹി വിമാനത്തിലെത്തിയതായിരുന്നു യുവതി.
ബാഗിലും ദേഹത്തുമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തു. യുവതിക്കെതിരെ കേസും രജിസ്റ്റർ ചെയ്തു. കസ്റ്റഡിയിലുള്ള യുവതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.
വിഡിയോ സ്റ്റോറി കാണാം...
Next Story
Adjust Story Font
16

