എറണാകുളം മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
പശ്ചിമ ബംഗാൾ സ്വദേശികളായ സുഹൈൽ റാണ, അലൻ ഗിൽ, ഹസീന ഖാട്ടൂൺ എന്നിവരാണ് പിടിയിലായത്

എറണാകുളം: എറണാകുളം മൂവാറ്റുപുഴയിൽ 30 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ സുഹൈൽ റാണ, അലൻ ഗിൽ, ഹസീന ഖാട്ടൂൺ എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 27 പാക്കറ്റുകളിൽ ആക്കിയാണ് വില്‍പ്പനയാക്കായി എത്തിച്ച കഞ്ചാവ് ഇവർ കൈവശം വെച്ചത്. 2000 രൂപയ്ക്കാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം ആലുവയിൽ കഞ്ചാവ് ചെടി വളർത്തിയ ഇതര സംസ്ഥാനക്കാരനെ എക്സൈസ് പിടികൂടി. ബംഗാൾ സ്വദേശി നന്ദു മോണ്ടാൽ ആണ് പിടിയിലായത്. മറ്റു ചെടികളുടെ ഇടയിൽ പ്ലാസ്റ്റിക് ചട്ടിയിലാണ് കഞ്ചാവ് ചെടി വളർത്തിയത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി പെരുമ്പാവൂർ എക്സൈസ് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.
Next Story
Adjust Story Font
16

