Quantcast

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; 100 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി

സ്വകാര്യ വാഹനം വാടകക്കെടുത്ത് ആന്ധ്രയില്‍ നിന്നുമാണ് കഞ്ചാവ് ശേഖരം എത്തിച്ചത്

MediaOne Logo

Web Desk

  • Published:

    7 May 2023 7:22 AM GMT

Thiruvananthapuram, Ganja, കഞ്ചാവ്, തിരുവനന്തപുരം
X

തിരുവനന്തപുരം: കണ്ണേറ്റു മുക്കിൽ 100 കിലോ കഞ്ചാവ് പിടികൂടി. കാറിൽ കടത്തിയ വന്‍ കഞ്ചാവ് ശേഖരമാണ് പിടുകൂടിയത്. 46 ബോക്സുകളിലായി 95 കിലോക്ക് മുകളിലാണ് കഞ്ചാവ് ശേഖരമുണ്ടാരുന്നത്. സംഭവത്തില്‍ നാലുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. കരുമടം സ്വദേശി രതീഷ് , വിഷ്ണു, അഖിൽ , തിരുവല്ലം മേനിലം സ്വദേശി രതീഷ് എന്നിവരാണ് കസ്റ്റഡിലായത്.

സ്വകാര്യ വാഹനം വാടകക്കെടുത്ത് ആന്ധ്രയില്‍ നിന്നുമാണ് കഞ്ചാവ് ശേഖരം എത്തിച്ചത്. മൂന്ന് കുട്ടികളും ഒരു സ്ത്രീയുമടക്കം അഞ്ചിലധികം പേര്‍ വാഹനത്തിലുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

TAGS :

Next Story