Quantcast

'കോൺഗ്രസ്സ് അണികൾ കിംവദന്തികൾക്ക് പിന്നാലെ പോകരുത്, പക്വമായി പെരുമാറണം' മാത്യു കുഴൽനാടൻ

'ആഴമുള്ള ഒരു പ്രതിസന്ധിയുടെ മുന്നിലാണ് നമ്മള്‍ നില്‍ക്കുന്നതെന്ന ഓർമ വേണം. വികാരപ്രകടനങ്ങള്‍ മൂലം പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷതം സംഭവിക്കുകയേ ഉള്ളൂ..'

MediaOne Logo

Web Desk

  • Published:

    20 May 2021 7:08 AM GMT

കോൺഗ്രസ്സ് അണികൾ കിംവദന്തികൾക്ക് പിന്നാലെ പോകരുത്, പക്വമായി പെരുമാറണം മാത്യു കുഴൽനാടൻ
X

കോൺഗ്രസ്സ് പ്രവർത്തകർ സൈബർ ഇടങ്ങളിൽ പക്വതയോടെ പെരുമാറണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. രോഷവും നിരാശയും കടുത്ത ഭാഷയിലും ട്രോളുകളായും പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കിംവദന്തികള്‍ക്ക് പിന്നാലെ പോകരുത്. ആഴമുള്ള ഒരു പ്രതിസന്ധിയുടെ മുന്നിലാണ് നമ്മള്‍ നില്‍ക്കുന്നതെന്ന ഓർമ വേണം. മൂവാറ്റുപുഴയിൽ നിന്നുള്ള നിയുക്ത എം.എല്‍.എ കൂടിയായ കുഴൽനാടൻ കോൺഗ്രസ്സ് അണികളോട് വിശദീകരിച്ചു.

പ്രവര്‍ത്തകരുടെ വികാരം നൂറു ശതമാനം ഉള്‍കൊള്ളുന്നുണ്ടെന്നും എന്നാൽ . കിംവദന്തികൾക്ക് പിന്നാലെ പോകരുതെന്നും കുഴൽനാടൻ പറഞ്ഞു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഴമുള്ള ഒരു പ്രതിസന്ധിയുടെ മുന്നിലാണ് നമ്മള്‍ നില്‍ക്കുന്നത്. വികാരപ്രകടനങ്ങള്‍ കൊണ്ട് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷതം സംഭവിക്കുകയേ ഉള്ളൂ. അത് പരിഹരിക്കാന്‍ നമ്മള്‍ തന്നെ വേണമെന്നത് മറക്കരുത് കുഴൽനാടൻ എഴുതി.

അഭിപ്രായ പ്രകടനത്തില്‍ പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കുറച്ച്കൂടി പക്വത കാണിക്കണം എന്നാണ് എന്റെ അഭ്യര്‍ത്ഥന. കോണ്‍ഗ്രസിനും നേതാക്കള്‍ക്കും എതിരായ പല ട്രോളുകളും സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത് എന്നതും മറക്കരുത്. സ്വന്തം അണികളെ അദ്ദേഹം ഓർമ്മപ്പെടുത്തി.

മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും കോൺഗ്രസ്സ് പ്രവർത്തകർ ഫോണിലും നേരിട്ടും പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ച് ആശങ്കയും അഭിപ്രായങ്ങളും ഒക്കെ അറിയിക്കുകയുണ്ടായി.

കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പാർട്ടി പ്രവർത്തകർ അവരുടെ രോഷവും നിരാശയും ഒക്കെ കടുത്ത ഭാഷയിലും ട്രോളുകളും ഒക്കെ ആയി പ്രകടിപ്പിക്കുന്നുണ്ട്. പ്രവർത്തകരുടെ വികാരം നൂറു ശതമാനം ഉൾകൊള്ളുന്നു.

ഒരു അഭ്യർത്ഥന നടത്താനാണ് ഇതെഴുതുന്നത്. നിങ്ങൾ ദയവു ചെയ്തു കിംവദന്തികൾക്ക് പിന്നാലെ പോകരുത്.. അതിന്റെ വികാരത്തിൽ പ്രതികരിക്കരുത്.. ആഴമുള്ള ഒരു പ്രതിസന്ധിയുടെ മുന്നിലാണ് നമ്മൾ നിൽക്കുന്നത്. വികാരപ്രകടനങ്ങൾ കൊണ്ട് പാർട്ടിക്ക് കൂടുതൽ ക്ഷതം സംഭവിക്കത്തെ ഉള്ളു. അത് പരിഹരിക്കാൻ ഞാനും നിങ്ങളും തന്നെ വേണം എന്നത് മറക്കണ്ട.

പിന്നെ പാർട്ടിയിലെ എല്ലാ തീരുമാനങ്ങളും അഭിപ്രായങ്ങളും ഗ്രൂപ്പ്‌ താല്പര്യം മുൻനിർത്തി മാത്രമാണ് എന്ന് കരുതണ്ട. സ്വാതന്ത്രമായും നിർഭയമായും അഭിപ്രായം പറയാനുള്ള അവസരം കോൺഗ്രസ്സ് പാർട്ടിയിൽ ഉണ്ട്. അതിനുള്ള ആർജവവും ഇച്ഛാശക്തിയും കോൺഗ്രസ്സ് പാർട്ടിയിൽ പൂർണമായും അസ്തമിച്ചു എന്ന് ധരിക്കണ്ട. പ്രവത്തകരുടെ വികാരം നേതൃത്വത്തിന് മുന്നിൽ എത്തും എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട.

അതുകൊണ്ട് അഭിപ്രായ പ്രകടനത്തിൽ പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ നമ്മൾ കുറച്ച്കൂടി പക്വത കാണിക്കണം എന്നാണ് എന്റെ അഭ്യർത്ഥന. കോൺഗ്രസിനും നേതാക്കൾക്കും എതിരായ പല ട്രോളുകളും സിപിഎം സൈബർ ഗ്രൂപ്പുകളിൽ നിന്നാണ് ഉത്ഭവിക്കുന്നത് എന്നതും നമ്മൾ മറക്കണ്ട..

ഇന്ന് കോൺഗ്രസ്സ് പ്രവർത്തകർ ഒറ്റ സ്വരത്തിൽ പറയണമെന്ന്, ഉൾകൊള്ളണമെന്നും ഞാൻ ആഗ്രഹിക്കുന്ന ഒരു വരി താഴെ കുറിക്കട്ടെ..

" We shall prevail.. we shall overcome.. "

നന്ദി..

TAGS :

Next Story