Quantcast

മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടന്റെ ഹരജി: വിധി ഇന്ന്

കേസ് തള്ളണമെന്നാണ് വിജിലൻസ് വാദം

MediaOne Logo

Web Desk

  • Published:

    4 April 2024 1:33 AM GMT

The CPM and the CM are on the defensive after the Registrar of Companies (ROC) report against Veena Vijayans Exalogic company came out, CPM and CM on defensive after the ROC report against Exalogic
X

പിണറായി വിജയന്‍, വീണാ വിജയന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി. വീണയ്ക്കുമെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹരജിയിൽ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയും. കേസ് തള്ളണമെന്നാണ് വിജിലൻസ് വാദം.

കരിമണൽ ഖനനത്തിന് സി.എം.ആര്‍.എൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സി.എം.ആര്‍.എൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടന്റെ ആരോപണം.

ഇതിൽ താൻ നൽകിയ പരാതിയിൽ വിജിലൻസ് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. മൂന്ന് ഘട്ടങ്ങളിലായി വാർത്താസമ്മേളനങ്ങളിൽ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. രേഖകൾ സഹിതമാണ് അദ്ദേഹം വിജിലൻസിന് പരാതി സമർപ്പിച്ചത്.

എന്നാൽ, ഈ ഹരജി നിലനിൽക്കില്ലെന്നും ആദായ നികുതി സെറ്റിൽമെന്റ് ബോര്‍ഡിന്റെ തീരുമാനം വിജിലൻസിന്റെ പരിധിയിൽ പരിശോധിക്കാനാകില്ലെന്നുമാണ് വിജിലൻസ് സ്വീകരിച്ച നിലപാട്. ഹരജി നേരത്തെ തന്നെ കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.

TAGS :

Next Story