Quantcast

'നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് നടപടി വേണം'; മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ അവകാശലംഘന നോട്ടീസ് നൽകി

സ്വർണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞുവെന്ന് കാണിച്ചാണ് നോട്ടീസ്

MediaOne Logo

Web Desk

  • Published:

    1 July 2022 9:53 AM GMT

നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് നടപടി വേണം; മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ അവകാശലംഘന നോട്ടീസ് നൽകി
X

തിരുവനന്തപുരം: നിയമസഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ സ്പീക്കർക്ക് നോട്ടീസ് നൽകി. നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ് നൽകിയത്. സ്വർണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞുവെന്ന് കാണിച്ചാണ് നോട്ടീസ്.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള Exalogic Solutions കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേർസ് സ്ഥാപനത്തിന്റെ ഡയറക്ടർ ജെയ്ക് ബാലകുമാർ അവരുടെ മെന്റ്റർ ആണെന്ന് പറഞ്ഞിരുന്നത് മാത്യു കുഴൽനാടൻ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. എന്നാൽ അടിയന്തര പ്രമേയ ചർച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി മാത്യു കുഴൽനാടൻ പറഞ്ഞത് പച്ചക്കള്ളമാണെന്നും ജെയ്ക് എന്റെ മകളുടെ മെന്റ്റർ ആയിട്ടുണ്ടെന്ന് അവർ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും സത്യവിരുദ്ധമായിട്ടുള്ള കാര്യങ്ങളാണോ അവതരിപ്പിക്കുന്നത് എന്തും പറയാമെന്നതാണോയെന്നും വ്യക്തമാക്കിയിരുന്നു.

എന്നാൽ വെബ്‌സൈറ്റിന്റെ ആർക്കൈവ്സ് രേഖകൾ പ്രകാരം 2020 മെയ് 20 വരെ Exalogic Solutions കമ്പനിയുടെ വെബ്‌സൈറ്റിൽ ജെയ്ക് ബാലകുമാർ കമ്പനിയുടെ ഫൗൻഡേഴ്‌സിന്റെ മെന്റ്റർ ആണെന്ന് രേഖപ്പെടുത്തിയിരുന്നു. കൂടാതെ ജെയ്ക് ബാലകുമാറുമായുള്ള പ്രൊഫഷണൽ ബന്ധത്തേക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലും വീണ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ തെളിവുകളും മാത്യു കുഴൽനാടൻ അവാകാശലംഘന നോട്ടീസിനൊപ്പം സ്പീക്കർക്ക് നൽകി.


Mathew Kuzhalnathan MLA submitted notice to the Speaker demanding action against Chief Minister Pinarayi Vijayan for violation of rights.

TAGS :

Next Story