'മറ്റത്തൂരില്‍ ബിജെപിയുമായി ചേര്‍ന്ന് ഭരിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി'; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് വിമതന്‍ കെ.ആര്‍ ഔസേപ്പ്
നേതാക്കള്‍ വീട്ടിലെത്തിയ ദൃശ്യങ്ങളും ഔസേപ്പ് പുറത്തുവിട്ടു

തൃശൂർ: തൃശൂരില്‍ മറ്റത്തൂരില്‍ ബിജെപിയുമായി ചേര്‍ന്ന് ഭരിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തിയെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് വിമതന്‍ കെ. ആര്‍ ഔസേപ്പ്. നേതാക്കള്‍ വീട്ടിലെത്തിയ ദൃശ്യങ്ങളും ഔസേപ്പ് പുറത്തുവിട്ടു. മറ്റത്തൂരില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവെച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പാനലില്‍ ജയിച്ച വാര്‍ഡ് മെമ്പര്‍മാരെ അയോഗ്യരാക്കും എന്ന് ഡിസിസി അന്ത്യശാസന നല്‍കി.
ഇരുപത്തിമൂന്നാം തീയതി രാത്രി മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി പി. എം ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പില്‍ തുടങ്ങിയവര്‍ വീട്ടിലെത്തി പിന്തുണ തേടിയതിന്റെ ദൃശ്യങ്ങളാണ് ഔസേപ്പ് പുറത്തുവിട്ടത്. അംഗങ്ങളുടെ പിന്തുണ തുല്യമായിരിക്കെ എങ്ങനെ ഭരണം പിടിക്കുമെന്ന ചോദ്യത്തിന് ബിജെപി പിന്തുണയ്ക്കുമെന്നാണ് നേതാക്കള്‍ മറുപടി നല്‍കിയതെന്ന് കെ. ആര്‍ ഔസേപ്പ് വെളിപ്പെടുത്തി.
മറ്റത്തൂരില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്‍് സ്ഥാനങ്ങള്‍ രാജിവെച്ചില്ലെങ്കില്‍ അയോഗ്യരാക്കാന്‍ നടപടി തുടങ്ങുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ പറഞ്ഞു. മറ്റത്തൂരില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റും വ്യക്തമാക്കി.
പാറളം പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗം ബിന്ദുവിന്റെ വോട്ട് അസാധുവായ സംഭവത്തിലും അന്വേഷണ വിധേയമായി ഡിസിസി നടപടി സ്വീകരിച്ചു. മറ്റത്തൂരിലെ കോണ്‍ഗ്രസ്- ബിജെപി സഖ്യം രാഷ്ട്രീയ ആയുധമാക്കാനാണ് എല്‍ഡിഎഫ് നീക്കം. ഇന്ന് മറ്റത്തൂരില്‍ എല്‍ഡിഎഫ് ജനകീയ പ്രതിഷേധം സംഘടിപ്പിക്കും.
Adjust Story Font
16

