ക്രിസ്തുവിന്‍റെ അന്ത്യഅത്താഴത്തിന്‍റെ ഓർമ പുതുക്കി ഇന്ന് പെസഹ വ്യാഴം
ഉച്ചക്ക് ശേഷം കാൽകഴുകൽ ശുശ്രൂഷ നടക്കും

കൊച്ചി: ക്രിസ്തുവിന്‍റെ അന്ത്യഅത്താഴത്തിന്‍റെ ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കോട്ടയം പാമ്പാടി ദയറായിൽ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
ഉച്ചക്ക് ശേഷം കാൽകഴുകൽ ശുശ്രൂഷ നടക്കും. ക്രിസ്തു ശിഷ്യന്മാരുടെ കാൽ കഴുകിയതിന്‍റെ പ്രതീകമായി കാതോലിക്കാ ബാവാ ൧൨ വൈദികരുടെ പാദങ്ങൾ കഴുകി ചുംബിക്കും.
ക്രിസ്തുദേവൻ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓർമയിലാണ് പെസഹ ആചരിക്കുന്നത്. അന്ത്യ അത്താഴവേളയിൽ അപ്പവും വീഞ്ഞും പകുത്തു നൽകി യേശു വിശുദ്ധകുർബാന സ്ഥാപിച്ചദിവസം കൂടിയാണ് ഇത്.
Next Story
Adjust Story Font
16

