നബിദിനറാലിക്കെത്തി മാവേലി; ദഫ്മുട്ടുമായി വരവേറ്റ് നാട്ടുകാര്‍
പാലക്കാട് മുറിക്കാവിലാണ് നബിദിനമാഘോഷിക്കുന്ന വിദ്യാർഥികൾക്കും നാട്ടുകാർക്കും ആശംസകളുമായി മാവേലി എത്തിയത്

പലാക്കാട്: നബിദിനറാലിക്കെത്തി മാവേലിയെ ദഫ്മുട്ടുമായി വരവേറ്റ് നാട്ടുകാർ. തിരുവോണവും നബിദിനവും ഒരുമിച്ചെത്തിയ അവസരത്തിൽ അത് ആഘോഷമാക്കുകയാണ് പാലക്കാട് മുറിക്കാവ് നിവാസികൾ.
മുറിക്കാവ് ജുമുഅ മസ്ജിദിലാണ് മാവേലി ശിങ്കാരിമേളത്തിന്റെ അകമ്പടിയോടുകൂടിയാണ് നബിദിനമാഘോഷിക്കുന്ന വിദ്യാർഥികൾക്കും നാട്ടുകാർക്കും ആശംസകൾ നേർന്നത്. തിരുവോണവും നബിദിനവും ഒരുമിച്ചെത്തിയത് സന്തോഷവും ഭാഗ്യവുമാണെന്ന് നാട്ടുകാർ പറഞ്ഞു.
വാർത്ത കാണാം:
Next Story
Adjust Story Font
16

