Quantcast

'നാട്ടിലെ സ്ത്രീകളുടെ പക്വതയുടെ അളവെടുക്കുന്നതിനിടെ ഏട്ടന്‍ വീട്ടിലെ പക്വത ചോര്‍ന്നത് ശ്രദ്ധിച്ചില്ലത്രെ' ; മുരളീധരനെ പരിഹസിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍

ആര്യ രാജേന്ദ്രനെതിരെ മുരളീധരന്‍ നടത്തിയ മുന്‍ അധിക്ഷേപ പരാമര്‍ശത്തിന് മറുപടി നല്‍കുന്നതാണ് കുറിപ്പ്.

MediaOne Logo

Web Desk

  • Updated:

    2024-03-08 06:41:16.0

Published:

8 March 2024 10:45 AM IST

arya rajendran
X

തിരുവനന്തപുരം: പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരനെ വിമര്‍ശിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. 'നാട്ടിലെ സ്ത്രീകളുടെ പക്വതയുടെ അളവെടുക്കുന്നതിനിടെ ഏട്ടന്‍ വീട്ടിലെ പക്വത ചോര്‍ന്നത് ശ്രദ്ധിച്ചില്ലത്രെ, കലികാലം തന്നെ ഉറപ്പിക്കാം' എന്നാണ് തിരുവനന്തപുരം മേയറായ ആര്യ ഫേസ്ബുക്കില്‍ കുറിച്ചത്.

ആര്യ രാജേന്ദ്രനെതിരെ 'മേയര്‍ പക്വതയില്ലാതെ പെരുമാറുന്നുവെന്ന' മുരളീധരന്റെ മുന്‍ അധിക്ഷേപ പരാമര്‍ശത്തിന് മറുപടിനല്‍കുന്നതാണ് കുറിപ്പ്. മേയര്‍ ആര്യാ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്ന് മുരളീധരന്‍ പരിഹാസിച്ചിരുന്നു. പരാമര്‍ശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച മുരളീധരന്‍ 'മേയര്‍ പക്വതയില്ലാതെ പെരുമാറുന്നുവെന്നാണ് ഉദ്ദേശിച്ചതെന്ന്' വിശദീകരണവും നല്‍കിയിരുന്നു.

TAGS :

Next Story