Quantcast

മേയർ- ഡ്രൈവർ തർക്കം: ബസ് ഓടിക്കവേ യദു ഫോണിൽ സംസാരിച്ചെന്ന് പൊലീസ് കണ്ടെത്തൽ

ജോലിക്കെടുക്കുന്ന സമയം യദു വിവിധ കേസുകളിൽ പ്രതിയായിരുന്നെന്നും പൊലീസ്

MediaOne Logo

Web Desk

  • Updated:

    2024-05-05 06:57:37.0

Published:

5 May 2024 10:59 AM IST

Mayor-Driver Controversy
X

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിന് മുൻപ് കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു ഫോണിൽ സംസാരിച്ചത് ഒരു മണിക്കൂർ 10 മിനിറ്റെന്ന് പൊലീസ് കണ്ടെത്തൽ. ഹെഡ്‌സെറ്റ് ഉപയോഗിച്ചാണ് ഫോൺ ചെയ്തത്. യദുവിന്റെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് കണ്ടെത്തലുണ്ടായത്. ബസ് ഓടിക്കുന്ന സമയത്തെ ഫോൺ കോളുകളാണിതെന്നാണ് പൊലീസ് പറയുന്നത്.

ജോലിക്കെടുക്കുന്ന സമയം യദു വിവിധ കേസുകളിൽ പ്രതിയായിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് ജോലിക്കെടുത്തതെന്ന് പൊലീസ് കെ.എസ്.ആർ.ടി.സിയെ അറിയിക്കും. കമ്മീഷണർ ഓഫീസിൽ വെച്ച് ഇന്നോ നാളെയോ ആയിരിക്കും കെ.എസ്.ആർ.ടി.സിക്ക് റിപ്പോർട്ട് കൈമാറുക.

മേയറും എം.എൽ.എ സച്ചിൻദേവും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് യദുവും ആരോപണം ഉന്നയിച്ചിരുന്നു. ഈ പരാതിയിലും പൊലീസ് അന്വേഷണം നടത്തി പ്രാഥമിക കണ്ടെത്തലുകൾ കെ.എസ്.ആർ.ടി.സിക്ക് ഉടൻ തന്നെ കൈമാറും.


TAGS :

Next Story