എംബിബിഎസ് കോഴ്‌സിന്റെ ഫീസ് നാലരവര്‍ഷത്തേക്ക് മാത്രം; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍
നാലര വര്‍ഷത്തെ ഫീസ് മാത്രം ഈടാക്കിക്കൊണ്ട് ഫീസ് റെഗുലേറ്ററി കമ്മിറ്റി ഫീസ് ഘടന പുതുക്കി നിശ്ചയിക്കും

തിരുവനന്തപുരം: എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് നാലര വര്‍ഷമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ഉത്തരവ്.
നാലര വര്‍ഷത്തെ ഫീസ് മാത്രം ഈടാക്കിക്കൊണ്ട് ഫീസ് റെഗുലേറ്ററി കമ്മിറ്റി ഫീസ് ഘടന പുതുക്കി നിശ്ചയിക്കും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അധിക ഫീസ് തിരികെ നല്‍കുന്നതില്‍ തീരുമാനമുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.
2024-ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ചട്ടപ്രകാരം എംബിബിഎസ് കോഴ്‌സിന്റെ അക്കാദമിക് കാലാവധി നാലര വര്‍ഷമാണ്. എന്നാല്‍ നാലര വര്‍ഷ കോഴ്‌സ് അഞ്ച് വര്‍ഷമായി കണക്കാക്കി ലക്ഷണക്കണക്കിന് രൂപയാണ് കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയിരുന്നത്.
ഇത് വിദ്യാര്‍ഥികളില്‍ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയിരുന്നത്. നിലവിലെ സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്തെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകള്‍ക്കും സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും ഒരുപോലെ ബാധകമാണ്.
നാലര വര്‍ഷത്തെ അക്കാദമിക് പഠനവും ഒരു വര്‍ഷത്തെ നിര്‍ബന്ധിത റൊട്ടേറ്റിങ് ഇന്റേണ്‍ഷിപ്പും ചേര്‍ന്നതാണ് എംബിബിഎസ് കോഴ്‌സിന്റെ കാലാവധി.
Adjust Story Font
16

