Quantcast

ടൂറിസ്റ്റ് ബസിൽ എംഡിഎംഎ; ആലുവയിൽ മൂന്ന് പേർ പിടിയിൽ

ബെംഗളൂരുവിൽ നിന്നുള്ള ബസിൽ നിന്നാണ് 30 ഗ്രാം എംഡിഎംഎ പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    4 Sept 2022 9:51 AM IST

ടൂറിസ്റ്റ് ബസിൽ എംഡിഎംഎ; ആലുവയിൽ മൂന്ന് പേർ പിടിയിൽ
X

കൊച്ചി: ആലുവയിൽ ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്ന് എംഡിഎംഎ പിടികൂടി. ബെംഗളൂരുവിൽ നിന്നുള്ള ബസിൽ നിന്നാണ് 30 ഗ്രാം എംഡിഎംഎ പിടികൂടിയത്. അമൽ ബാബു, ജിതിൻ ജോസഫ്, വിഷ്ണു കാർത്തികേയൻ എന്നിവരെ പൊലീസ് പിടികൂടി.

ഓണം പ്രമാണിച്ച് സംസ്ഥാനത്തേക്ക് ലഹരി ഒഴുകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിവിധ ജില്ലകളിൽ നിന്നായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പൊലീസ് കർശന പരിശോധനയാണ് നടത്തിവരുന്നത്.

TAGS :

Next Story