Quantcast

മീഡിയവൺ അക്കാദമി ഫിലിം മേക്കിംഗ്, കൺവർജൻസ് ജേണലിസം കോഴ്സുകളിലേക്ക് അപേക്ഷിക്കാം...

ഒരുവർഷം ദൈർഘ്യമുള്ള കോഴ്സുകൾക്ക് സർവകലാശാല ബിരുദമാണ് യോഗ്യത

MediaOne Logo

Web Desk

  • Updated:

    2023-04-18 10:34:23.0

Published:

18 April 2023 10:23 AM GMT

Mediaone academy invites applications
X

കോഴിക്കോട്: മീഡിയവൺ മാധ്യമം സംരഭമായ മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷനിൽ കൺവർജൻസ് ജേണലിസം, ഫിലിം മേക്കിംഗ് ആന്‍റ് വീഡിയോ പ്രൊഡക്ഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവർഷം ദൈർഘ്യമുള്ള കോഴ്സുകൾക്ക് സർവകലാശാല ബിരുദമാണ് യോഗ്യത. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയടങ്ങുന്ന ജോയിന്‍റ് എൻട്രൻസ് ടെസ്റ്റ് വഴിയാകും പ്രവേശനം.

കൺവർജൻസ് ജേണലിസത്തിൽ അച്ചടി, ടെലിവിഷൻ, ന്യൂമീഡിയ, കണ്ടന്‍റ് റൈറ്റിംഗ് എന്നിവയിലാകും പഠനം. പുതിയ സാങ്കേതിക ഉപകരണങ്ങൾ പഠിച്ചും ഉപയോഗിച്ചും ഈ കാലഘട്ടത്തിന് ചേർന്ന ഒരു മൾട്ടിമീഡിയ ജേണലിസ്റ്റാകാനുള്ള എല്ലാ പരിശീലനങ്ങളും ഈ കോഴ്സിന്‍റെ ഭാഗമായി ഉണ്ട്. സിനിമാനിർമ്മാണത്തിലെ ഓരോ മേഖലകളും വിശദമായി പഠിപ്പിക്കുന്ന കോഴ്സാണ് ഫിലിം മേക്കിംഗ് ആന്‍റ് വീഡിയോ പ്രൊഡക്ഷൻ, ഡിജിറ്റൽ ഫിലിംമേക്കിംഗിലും, ടെലിവിഷൻ പ്രോഗ്രാം പ്രൊഡക്ഷനിലും കേന്ദ്രീകരിക്കുന്ന കോഴ്സിൽ തിരക്കഥാരചന, സിനിമാറ്റോഗ്രഫി, ലൈറ്റിംഗ്, വിഷ്വൽ എഡിറ്റിംഗ് എന്നിവയിൽ സിനിമമേഖലയിൽ നിന്നുള്ള വിദഗ്ധരുടെ പ്രത്യേക ക്ലാസുകളും ഉണ്ടായിരിക്കും.

നൂതന സാങ്കേതിക സംവിധാനങ്ങൾക്കൊപ്പം മീഡിയവൺ ചാനലിന്‍റെയും, മാധ്യമം ദിനപത്രത്തിന്‍റെയും പശ്ചാത്തല സൗകര്യങ്ങളും, ഇവിടത്തെ പരിചയസമ്പന്നരായ മാധ്യമപ്രവർത്തകരും, സാങ്കേതിക വിദഗ്ധരും ടിവി പ്രൊഫഷണലുകളും നൽകുന്ന പ്രായോഗിക പരിശീലനങ്ങളുമാണ് മീഡിയവൺ അക്കാദമിയുടെ പ്രത്യേകത. മീഡിയവണ്ണിലും മാധ്യമത്തിലും ഓൺ-ദ-ജോബ് പരിശീലനവും അക്കാദമി നൽകുന്നു. നാഷണൽ സ്കിൽ ഡെവലപ്പ്മെന്‍റ് കൌൺസിൽ ഓഫ് ഇന്ത്യ (NSDC) യുടെ അംഗീകൃത പരിശീലന സ്ഥാപനം കൂടിയാണ് മീഡിയവൺ അക്കാദമി.

വിശദവിവരങ്ങൾക്ക്: മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷൻ, വെള്ളിപറമ്പ് പി.ഒ, കോഴിക്കോട് - 673008, ഫോൺ: 8943347460, 8943347400, 0495 – 2359455

TAGS :

Next Story