Quantcast

മീഡിയവൺ ബിസിനസ് എക്‌സലൻസ് അവാർഡ് മാതൃകാപരം: മീഡിയവണിനെ പ്രശംസിച്ച് മുഖ്യമന്ത്രി

നാട് വ്യാവസായിക രംഗത്ത് കരുത്താർജ്ജിക്കേണ്ടതുണ്ടെന്നും അതിന് കൂടുതൽ വ്യവസായ സ്ഥാപനങ്ങൾ ആവശ്യമാണെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-04-03 14:46:45.0

Published:

3 April 2022 2:09 PM GMT

മീഡിയവൺ ബിസിനസ് എക്‌സലൻസ് അവാർഡ് മാതൃകാപരം: മീഡിയവണിനെ പ്രശംസിച്ച് മുഖ്യമന്ത്രി
X

മീഡിയവണിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശംസ. മീഡിയവൺ ബിസിനസ് എക്‌സലൻസ് അവാർഡ് മാതൃകാപരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ കൈരളി ഹെറിറ്റേജ് റിസോർട്ടിൽ മീഡിയവൺ ബിസിനസ് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രശംസ. നാട് വ്യാവസായിക രംഗത്ത് കരുത്താർജ്ജിക്കേണ്ടതുണ്ടെന്നും അതിന് കൂടുതൽ വ്യവസായ സ്ഥാപനങ്ങൾ ആവശ്യമാണെന്നും മുഖ്യമന്ത്രി ചടങ്ങിൽ വ്യക്തമാക്കി.

കേരളത്തിൽ വ്യവസായം നടത്താൻ സാധിക്കില്ല എന്ന പ്രതീതി വരുന്നു, എന്താന്ന് കാരണമെന്ന് ആലോചിക്കേണ്ടതുണ്ട്, കേരളത്തിൽ നിക്ഷേപം വർധിക്കണം, കേരളത്തിന്റെ അഭിവൃദ്ധിക്കിടയാക്കുന്ന സമീപനമാണ് നിക്ഷേപകർ സ്വീകരിക്കുന്നതെന്നും കേരളത്തെ കുറിച്ച് തെറ്റായ ചിത്രം സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർഭാഗ്യവശാൽ പല മാധ്യമങ്ങളും നെഗറ്റീവ് അന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിക്ഷേപ സൗഹൃദമാക്കാൻ 7 നിയമങ്ങൾ ഭേദഗതി ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ അതിലൊന്നുമല്ല ചില മാധ്യമങ്ങൾക്ക് താൽപര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപ കാര്യത്തിൽ വലിയ മാറ്റം വരുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കണം, വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ മീഡിയ വൺ പുരസ്‌കാരം നൽകുന്നത് സ്വാഗതാർഹമാണെന്നും അതിനിയും തുടരണമെന്നും ഇത് മറ്റു മാധ്യമങ്ങൾക്കു കൂടി മാതൃകയാവട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പാദരക്ഷാവ്യവസായ രംഗത്തെ വ്യത്യസ്ത ബ്രാന്റായ വി.കെ.സി ഗ്രൂപ്പ് സ്ഥാപകൻ വി.കെ.സി മമ്മദ് കോയക്കാണ് ബിസിനസ്സ് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചത്. ബിസിനസ് ലോകത്ത് സ്വന്തമായി ഇടം കണ്ടെത്തിയ പ്രതിഭകൾക്കുള്ള ആദരമാണ് മീഡിയാവൺ ബിസിനസ് എക്‌സലൻസ് അവാർഡ് 2021.മന്ത്രി എം.വി.ഗോവിന്ദൻ, കണ്ണൂർ മേയർ ടി.ഒ.മോഹനൻ, എംഎൽമാരായ സജീവ് ജോസഫ്, കെ.വി.സുമേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. റിട്ട. അഡീഷണൽ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണൻ അധ്യക്ഷനായ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ഷീല കൊച്ചൗസേപ്പിന് വുമൺ എൻട്രപ്രണർ ഓഫ് ദ ഇയർ, എ.കെ ഷാജിക്ക് ബിസിനസ് മാൻ ഓഫ് ദ ഇയർ, പ്രദീപ് പി.എസിന് യങ് എൻട്രപ്രണർ അവാർഡ്, എം. രാധാകൃഷ്ണന് ഐകണിക് ഫിറ്റ്‌നസ് ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കെ. ഷമീർ ബാബുവിന് എക്‌സലൻസ് ഇൻ ഫർണിച്ചർ മാനുഫാക്ചറിങ് ആൻഡ് ആൻഡ് ഡിസ്ട്രിബ്യൂഷൻ അവാർഡ്, ആനി പൗലോസ്, വി.പി പൗലോസ് എന്നിവർക്ക് എക്‌സലന്റ് ഹൈജീനിക് പ്രൊഡക്ട് ഓഫ് ദ ഇയർ, കീരിയിൽ അബ്ദുൽ നാസറിന് എമർജിങ് സിമന്റ് കമ്പനി, സന്തോഷ്‌കുമാർ കെ.ആർ, സി.എ ബിജു ജോസഫ് എന്നിവർക്ക് എക്‌സലൻസ് ഇൻ എജ്യുക്കേഷൻ, ഡോ. മൻസൂർ അലിക്ക് ഫാസ്റ്റസ്റ്റ് എമർജിങ് കമ്പനി ഇൻ കെമിക്കൽ ഇൻഡസ്ട്രി, റെജി ബാഹുലേയന് ടെക്‌നോളജിക്കൽ എക്‌സലൻസ്, സലാഹ് കെക്ക് എക്‌സലൻസ് ഇൻ ടെക്‌സ്‌റ്റൈൽ ആൻഡ് അപ്പാരൽ ഇൻഡസ്ട്രി, ടാൽറോയ്ക്ക് ബെസ്റ്റ് സ്റ്റാർട്ട്അപ്പ് ഇക്കോസിസ്റ്റം ഡെവലപ്പർ എന്നിങ്ങനെയാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്.2019ലും 2020ലും മീഡിയവൺ ബിസിനസ് അവാർഡ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ട് അവാർഡുകളും ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സമ്മാനിച്ചത്.

TAGS :

Next Story