Quantcast

മീഡിയവൺ ബിസിനസ് കോണ്‍ക്ലേവിന് സമാപനം; ബിസിനസ് എക്സലൻസ് അവാർഡുകള്‍ മന്ത്രി പി. രാജീവ് വിതരണം ചെയ്തു

വിദ്യാഭ്യാസ -വ്യവസായ -വാണിജ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെയാണ് കൊച്ചിയിൽ നടന്ന മീഡിയവൺ ബിസിനസ് കോൺക്ലേവിൽ ആദരിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-02-08 16:31:58.0

Published:

8 Feb 2026 9:45 PM IST

മീഡിയവൺ ബിസിനസ് കോണ്‍ക്ലേവിന് സമാപനം;   ബിസിനസ് എക്സലൻസ് അവാർഡുകള്‍   മന്ത്രി പി. രാജീവ് വിതരണം ചെയ്തു
X

കൊച്ചി: മീഡിയവൺ ബിസിനസ് കോണ്‍ക്ലേവിന് സമാപനം. കൊച്ചിയിൽ നടന്ന കോൺക്ലേവിൽ ബിസിനസ് എക്സലൻസ് അവാർഡുകള്‍ വ്യവസായ മന്ത്രി പി.രാജീവ് വിതരണം ചെയ്തു. വ്യവസായ, വ്യാപാര, ഭരണ രംഗത്തെ പ്രമുഖർ ഭാഗമായ കോൺക്ലേവിൽ ആയിരത്തോളം ഡെലിഗേറ്റ്സുകൾ പങ്കെടുത്തു.

വിദ്യാഭ്യാസ -വ്യവസായ -വാണിജ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെയാണ് കൊച്ചിയിൽ നടന്ന മീഡിയവൺ ബിസിനസ് കോൺക്ലേവിൽ ആദരിച്ചത്. ബ്രിഡ്ജിയോൺ സ്കിൽവേഴ്‌സിറ്റി സിഇഒ ജാബിർ ഇസ്മയിൽ, എസ്എല്‍ബിഎസ് മാർക് ലാൻസ് എംഡി ജിൻകാ ജോസ്, ലൊവേസ് ഇന്റര്‍നാഷണൽ എംഡി അനസ് ടി.വി, നക്സോസ് എം.ഡി ഹിരാസ് കെ.എം എന്നിവർക്ക് വ്യവസായ മന്ത്രി പി രാജീവ് മീഡിയവൺ ബിസിനസ് എക്സലൻസ് പുരസ്കാരങ്ങൾ സമ്മാനിച്ചു.

കേരളത്തിൽ ഒരു നിക്ഷേപവും വിജയിക്കില്ല എന്ന മനോഭാവം മാറ്റുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്നും അതിൽ മാറ്റം വരുത്താൻ കഴിഞ്ഞുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു.നാടിന്റെ സാമൂഹിക അന്തരീക്ഷം മാറണമെന്നും നിക്ഷേപകർക്ക് ചുവന്ന പരവതാനി വിരിച്ചു നൽകണമെന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു.

ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടന്ന ബിസിനസ് കോൺക്ലേവിൽ ആയിരത്തിലധികം ഡെലിഗേറ്റ്സുകൾ പങ്കെടുത്തു. മൂന്ന് വേദികളിലായി നടന്ന 22 സെഷനുകളിൽ സംരംഭകർ, ബിസിനസ് ഇൻഫ്ലുവൻസർമാർ, സ്ട്രാറ്റജിസ്റ്റുകൾ തുടങ്ങിയവര്‍ സംവദിച്ചു.

അഡീഷണൻ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ചെയർമാൻ എം.എ യൂസഫലി മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ചെയർമാൻ ബാലഗോപാൽ ചന്ദ്രശേഖർ, മീഡിയവൺ സിഇഒ മുഷ്താഖ് അഹമ്മദ്, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ എന്നിവർ പങ്കെടുത്തു.

TAGS :

Next Story