Quantcast

ആ ദുരന്തം മുൻകൂട്ടികണ്ടു; അർജന്റീനയുടെ തോൽവി പ്രവചിച്ചത് 30 പേർ

വൻ പ്രതികരണവുമായി മീഡിയവൺ ലോകകപ്പ് പ്രവചനം

MediaOne Logo

Web Desk

  • Published:

    23 Nov 2022 9:15 AM GMT

ആ ദുരന്തം മുൻകൂട്ടികണ്ടു; അർജന്റീനയുടെ തോൽവി പ്രവചിച്ചത് 30 പേർ
X

കോഴിക്കോട്: മീഡിയവൺ പ്രവചന മത്സരത്തിൽ സൗദി അറേബ്യ-അർജന്റീനയെ അട്ടിമറിക്കുമെന്ന് പ്രവചിച്ചത് 30 പേർ. 15,023 പേരാണ് പ്രവചന മത്സരത്തിൽ പങ്കെടുത്തത്. മഹാഭൂരിപക്ഷം പേരും അർജന്റീനയുടെ വിജയം പ്രവചിച്ചപ്പോൾ 30 പേർ മാത്രമാണ് സൗദി അറേബ്യക്കൊപ്പം നിന്നത്. സൗദിയുടെ അട്ടിമറി ജയത്തിലൂടെ അവരുടെ പ്രവചനം യാഥാർഥ്യമായി.

മീഡിയവൺ വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുള്ള പ്രത്യേക പേജ് വഴിയാണ് പ്രവചന മത്സരം നടത്തുന്നത്. PlaySpots ആണ് പ്രവചന മത്സരത്തിന്റെ സാങ്കേതിക സഹായം നൽകുന്നത്.

മത്സരത്തിൽ പങ്കെടുക്കേണ്ടതെങ്ങനെ?

- 13 വയസ്സിനു മുകളിൽ പ്രായമുള്ള ഇന്ത്യൻ പൌരത്വമുള്ളവർക്ക് മാത്രമായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത.

- Login ചെയ്യുന്ന പ്രേക്ഷകർക്കു മാത്രമാണ് മീഡിയവൺ ലോകകപ്പ് പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക.

- പേര്, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ നൽകി Register / Sign Up ചെയ്യാം.

- Whatsapp കണക്ട് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാൻ ശ്രദ്ധിക്കുക. വിജയികളുമായി മീഡിയവൺ ബന്ധപ്പെടുന്നത് ഫോൺ വഴി നേരിട്ടോ Whatsapp മുഖേനയോ ആയിരിക്കും.

- സമ്മാനാർഹരെ ഫോണിലും Whatsapp ലും ലഭ്യമാകുന്നില്ലെങ്കിൽ പകരം മറ്റൊരാളെ വിജയിയായി തെരഞ്ഞെടുക്കുന്നതായിരിക്കും.

- ഒരു വ്യക്തി ഒന്നിലധികം അക്കൗണ്ടുകൾ ഉണ്ടാക്കി മത്സരത്തിൽ പങ്കെടുക്കുന്നത് അനുവദനീയമല്ല.


മത്സരത്തിന്റെ രൂപം

- ഓരോ ദിവസവും അന്നന്ന് നടക്കുന്ന മത്സരങ്ങളെ അടിസ്ഥാനമാക്കിയുള്ളതോ ലോകകപ്പുമായി പൊതുവിൽ ബന്ധപ്പെട്ടതോ ആയ മൂന്ന് മുതൽ അഞ്ച് വരെ ചോദ്യങ്ങളാണ് നൽകുക. നിശ്ചിത സമയത്തിനുള്ളിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് പ്രേക്ഷകർ ചെയ്യേണ്ടത്.

- ഓരോ ചോദ്യത്തിനും നിർണിതമായ പോയിന്റുകൾ ഉണ്ടായിരിക്കും. അവ ചോദ്യത്തിനു മുകളിൽ തന്നെ നൽകുന്നതാണ്.

- ഓരോ ദിവസവും കൂടുതൽ പോയിന്റ് നേടുന്ന മൂന്നു പേർക്ക് പ്രതിദിന സമ്മാനം നൽകും.

- ഓരോ ദിവസവും നേടുന്ന പോയിന്റുകൾ ചേർത്തായിരിക്കും ആഴ്ചതോറുമുള്ള സമ്മാനങ്ങളും മെഗാ സമ്മാനവും സൂപ്പർ സമ്മാനങ്ങളും ഹാപ്പി സമ്മാനങ്ങളും നൽകുക.

- വിജയികളുടെ എണ്ണം സമ്മാനം പ്രഖ്യാപിക്കപ്പെട്ട എണ്ണത്തിനു മുകളിൽ വന്നാൽ കമ്പ്യൂട്ടർ ആയിരിക്കും വിജയികളെ തെരഞ്ഞെടുക്കുന്നത്.

- വിജയികളുടെ പേരുവിവരങ്ങളും മറ്റും അതതു ദിവസങ്ങളിൽ പ്രവചന മത്സരം നടത്തുന്ന വെബ്‌പേജ് വഴിയും മീഡിയവൺ സോഷ്യൽ മീഡിയ പേജുകൾ വഴിയും അറിയിക്കുന്നതായിരിക്കും.


സമ്മാനങ്ങൾ

Mega Prize

ഐഫോൺ 14

Super Prize

സ്പോർട്ട് സ്മാർട്ട് വാച്ച് (അഞ്ച് വിജയികൾക്ക്)

Happy Prizes

ഫുട്ബോൾ കിറ്റ് (10 വിജയികൾക്ക്)

ഫുട്ബോൾ (30 വിജയികൾക്ക്)

മുകളിൽ നൽകിയ സമ്മാനങ്ങൾക്ക് അർഹരായ വിജയികളെ ലോകകപ്പ് ടൂർണമെന്റ് സമാപിച്ച ശേഷമായിരിക്കും പ്രഖ്യാപിക്കുക.

Weekly Prize

നോൾട്ട ഡിന്നർ സെറ്റ് (ആഴ്ചയിൽ അഞ്ചു പേർക്ക്)

മുകളിൽ നൽകിയ സമ്മാനം ഓരോ ആഴ്ചയും കൂടുതൽ പോയിന്റ് നേടുന്ന അഞ്ചു പേർക്ക് നൽകുന്നതാണ്.

Daily Prize

KICKOFF Sports നൽകുന്ന ഫിഫ തീം ഫുട്ബോൾ ജഴ്സികൾ (ദിവസവും പേർക്ക്)

മുകളിൽ നൽകിയ സമ്മാനം ഓരോ ദിവസവും കൂടുതൽ പോയിന്റ് നേടുന്ന മൂന്നു പേർക്ക് നൽകുന്നതാണ്.

നിബന്ധനകൾ

മീഡിയവൺ 2022 ലോകകപ്പ് പ്രവചന മത്സരത്തിന്റെയും ജേതാക്കളെ നിർണയിക്കുന്നതിന്റെയും സമ്മാന വിതരണത്തിന്റെയും പൂർണ ഉത്തരവാദിത്തവും അവകാശവും Madhyamam Broadcasting Limited ൽ നിക്ഷിപ്തമായിരിക്കും. മത്സരനടത്തിപ്പിന്റെ സുതാര്യത ഉറപ്പുവരുത്താൻ സംഘാടകർ പ്രതിജ്ഞാബദ്ധരാണ്. PlaySpots തയാറാക്കിയ ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ആണ് വിജയികളെ തീരുമാനിക്കുന്നത്.

നിബന്ധനകൾ ലംഘിച്ചാണ് മത്സരത്തിൽ പങ്കെടുത്തതെന്ന് ബോധ്യപ്പെട്ടാൽ സമ്മാനം നൽകാതിരിക്കാൻ സംഘാടകർക്ക് അവകാശമുണ്ടായിരിക്കും.

കോഴിക്കോട് വെള്ളിപറമ്പിലുള്ള മീഡിയവൺ ഹെഡ്ക്വാർട്ടേഴ്സിൽ തയാറാക്കിയ സംവിധാനം വഴിയായിരിക്കും സംഘാടകർ വിജയികളെ ബന്ധപ്പെടുന്നതും സമ്മാനങ്ങൾ വിതരണം ചെയ്യുന്നതും.

സോഷ്യൽ മീഡിയ കാർഡുകളിൽ ഉപയോഗിക്കാൻ വിജയികളുടെ ഫോട്ടോ ആവശ്യമാകയാൽ അവ നൽകാൻ വിജയികൾ ബാധ്യസ്ഥരാണ്. നൽകാതിരിക്കുന്ന പക്ഷം സമ്മാനം റദ്ദാക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളാൻ സംഘാടകർക്ക് അവകാശമുണ്ടായിരിക്കും.

മത്സരത്തിന് രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് Whatsapp വഴി സംഘാടകർ അയക്കുന്ന Code Verify ചെയ്തതിനു ശേഷം മാത്രമേ സമ്മാനം കൈമാറുകയുള്ളൂ.

സമ്മാന നിർണയവുമായോ വിതരണവുമായോ ബന്ധപ്പെട്ട് തർക്കങ്ങളോ ആശയക്കുഴപ്പമോ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സംഘാടകർ ആവശ്യപ്പെടുകയാണെങ്കിൽ സമ്മാനാർഹർ ഗവൺമെന്റ് ഐ.ഡി (ആധാർ കാർഡ്, വോട്ടർ ഐ.ഡി, പാസ്പോർട്ട് തുടങ്ങിയ) ഹാജരാക്കാൻ ബാധ്യസ്ഥരായിരിക്കും.

TAGS :

Next Story