Quantcast

മീഡിയവൺ ഫെയ്‌സ് ഓഫ് കേരള: കേരളത്തിന്റെ വാർത്താമുഖത്തെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടിക പുറത്ത്

കേരളത്തിന്റെ വാർത്താമുഖത്തെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം. വോട്ട് ചെയ്യാൻ https://fok.mediaoneonline.com എന്ന ലിങ്ക് സന്ദർശിക്കുക

MediaOne Logo

Web Desk

  • Published:

    28 Nov 2021 4:43 PM GMT

മീഡിയവൺ ഫെയ്‌സ് ഓഫ് കേരള: കേരളത്തിന്റെ വാർത്താമുഖത്തെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടിക പുറത്ത്
X

ഈ വർഷത്തെ കേരളത്തിന്റെ വാർത്താമുഖത്തെ തെരഞ്ഞെടുക്കാനുള്ള മീഡിയവണ്ണിന്റെ പ്രത്യേക പരിപാടി 'ഫെയ്സ് ഓഫ് കേരള'യുടെ അന്തിമ പട്ടിക പുറത്ത്. ദീപ പി. മോഹനൻ, പിണറായി വിജയൻ, പി.ആർ ശ്രീജേഷ്, കെ. സുധാകരൻ എന്നിവരാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ച വാർത്താവ്യക്തിത്വങ്ങൾ. 2021ൽ വിവിധ രംഗങ്ങളിൽ നിറഞ്ഞുനിന്ന പത്തു മലയാളികളിൽനിന്ന് പ്രേക്ഷകർ വോട്ടിങ്ങിലൂടെ തെരഞ്ഞെടുത്തതാണ് നാലുപേരെയും. കേരളത്തിന്റെ വാർത്താമുഖത്തെ തെരഞ്ഞെടുക്കാനുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇതോടെ ആരംഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഞായറാഴ്ചയാണ് 10 പേരടങ്ങുന്ന 'ഫെയ്സ് ഓഫ് കേരള' പ്രാഥമിക പട്ടിക പ്രഖ്യാപിച്ചത്. ആര്യ രാജേന്ദ്രൻ, ദീപ പി. മോഹനൻ, ലയ രാജേഷ്, നിമിഷ സജയൻ, പിണറായി വിജയൻ, കെ. സുധാകരൻ, ഫഹദ് ഫാസിൽ, ഷഹബാസ് അമൻ, പി.ആർ ശ്രീജേഷ്, പി. കൃഷ്ണപ്രസാദ് എന്നിവരാണ് പത്തുപേർ. ഇവരിൽ ഏറ്റവും കൂടുതൽ പ്രേക്ഷക വോട്ടുകൾ ലഭിച്ച നാലുപേരാണ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്.

അന്തിമ വാർത്താമുഖത്തെ തെരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് നാലാഴ്ചകൂടി അവസരമുണ്ട്. https://fok.mediaoneonline.com എന്ന ലിങ്കിലെത്തി വോട്ട് രേഖപ്പെടുത്താം. പ്രേക്ഷകരുടെ തെരഞ്ഞെടുപ്പിനൊപ്പം വിദഗ്ധ പാനലിന്റെ കൂടി വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും ഡിസംബർ 31ന് അന്തിമ പ്രഖ്യാപനം വരിക. സെബാസ്റ്റ്യന്‍ പോൾ, സി.വി ബാലകൃഷ്ണൻ, ഡോ. ഷംഷാദ് ഹുസൈൻ, ജീവൻ ജോബ് തോമസ് എന്നിവരാണ് വിദഗ്ധ പാനലിലുള്ളത്.

Summary: The final list of MediaOne's special program 'Face of Kerala' to select this year's Kerala news face has been released. Deepa P. Mohanan, Pinarayi Vijayan, PR Sreejesh, And K Sudhakaran are the personalities elected to the final list.

TAGS :

Next Story