Quantcast

തലവേദനക്ക് കുത്തിവെപ്പെടുത്ത ഏഴുവയസുകാരന്‍റെ കാല് തളർന്നതായി പരാതി; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്

ഈ മാസം ഒന്നിനാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്ന് കുത്തിവെപ്പെടുത്തത്

MediaOne Logo

Web Desk

  • Published:

    14 Dec 2023 12:57 PM IST

Case against doctors and nurses,thrissur issue,medical negligence,,thrissur medical negligence,latest malayalam news,
X

തൃശൂർ: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസുകാരന്‍റെ കാല് തളർന്നതായി പരാതി.പരാതിയിൽ ഡോക്ടർക്കും നഴ്സിനുമെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. ഈ മാസം ഒന്നിനാണ് പാലയൂർ സ്വദേശിയുടെ മകൻ ആശുപത്രിയിൽ നിന്ന് കുത്തിവെപ്പെടുത്തത്.

അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ കാണിച്ചപ്പോൾ രണ്ടുകുത്തിവെപ്പുകൾ എടുക്കാൻ നിർദേശിച്ചു.ആദ്യം ഇടതു കൈയിലും പിന്നീട് അരക്കെട്ടിലുമാണ് കുത്തിവെപ്പെടുത്തു. ഇതിന് പിന്നാലെയാണ് കാലിൽ ശക്തമായ വേദന അനുഭവപ്പെടുകയും നടക്കാൻ ശ്രമിച്ചപ്പോൾ കാൽ തളർന്നുപോയെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യം ഡോക്ടറോട് പറഞ്ഞെങ്കിലും വീട്ടിൽ പോയാൽ മാറുമെന്നായിരുന്നു മറുപടി.എന്നാൽ കുട്ടിയെ ആരോഗ്യസ്ഥിതിയിൽ മാറ്റമുണ്ടാകാത്തതിനെത്തുടർന്നാണ് മറ്റൊരു ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയായിരുന്നു. തുടർന്ന് ചാവക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.


TAGS :

Next Story