Quantcast

വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

രാജനുമായി നല്ല അടുപ്പമുള്ള ആളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം

MediaOne Logo

Web Desk

  • Published:

    26 Dec 2022 6:51 AM IST

വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
X

കോഴിക്കോട്: വടകരയിൽ വ്യാപരിയുടെ മരണം കൊലപാതകം. പുതിയാപ്പ സ്വദേശി രാജനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട്. കേസിൽ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.രാജന് ഒപ്പം ബൈക്കിൽ സഞ്ചരിച്ച ആളെ പൊലീസ് തിരയുകയാണ്.

ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ പാടുകമുണ്ട്. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ശനിയാഴ്ച രാത്രി ബൈക്കിൽ സഞ്ചരിച്ച രാജനൊപ്പം ഒരാൾ കൂടിയുണ്ടായിരുന്നെന്ന് സമീപത്തെ വ്യാപാരികൾ പൊലീസിന് മൊഴി നൽകി. ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. മുഖം വ്യക്തമല്ലാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. രാജന്റെ പല വ്യഞ്ജന കടയുടെ അകത്ത് ബല പ്രയോഗം നടന്നതിന്റെ സൂചനകൾ പൊലീസ് പരിശോധനയിൽ

കണ്ടെത്തി. ഉപയോഗിച്ച് ബാക്കി വന്ന മദ്യക്കുപ്പിയും പൊലീസ് കണ്ടെത്തി. രാജനുമായി നല്ല അടുപ്പമുള്ള ആളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

TAGS :

Next Story