Quantcast

എം.ജി സർവകലാശാല കൈക്കൂലിക്കേസ്: പ്രതി എൽസിയുടെ സ്ഥാനക്കയറ്റത്തിനായി ഇടത് സംഘടന ഇടപെട്ടു

നിയമന മാനദണ്ഡത്തിൽ മാറ്റം വരുത്താൻ എംപ്ലോയീസ് അസോസിയേഷൻ ആണ് ഇടപെട്ടത്. സർവകലാശാല വിസിക്ക് ഇടത് സംഘടന നൽകിയ കത്ത് പുറത്തായി.

MediaOne Logo

Web Desk

  • Updated:

    2022-01-31 05:03:16.0

Published:

31 Jan 2022 2:24 AM GMT

എം.ജി സർവകലാശാല കൈക്കൂലിക്കേസ്: പ്രതി എൽസിയുടെ സ്ഥാനക്കയറ്റത്തിനായി ഇടത് സംഘടന ഇടപെട്ടു
X

എംജി സർവകലാശാല കൈക്കൂലി കേസ് പ്രതി എൽസിയടക്കമുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിനെ തുടർന്ന്. നിയമന മാനദണ്ഡത്തിൽ മാറ്റം വരുത്താൻ എംപ്ലോയീസ് അസോസിയേഷൻ ആണ് ഇടപെട്ടത്. സർവകലാശാല വിസിക്ക് ഇടത് സംഘടന നൽകിയ കത്ത് പുറത്തായി. എൽസിയുടെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ചും സർവകലാശാല അന്വേഷിക്കും. ഇന്ന് ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും.

കേസില്‍ വിജിലൻസും വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രതി എൽസിയെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എം.ബി.എ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഒന്നര ലക്ഷത്തോളം രൂപ പരീക്ഷാ ഭവനിലെ ജീവനക്കാരിയായ എൽസി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. അതുകൊണ്ട് തന്നെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് സർവകലാശാല ആലോചിക്കുന്നത്. കൂടുതൽ വിദ്യാർഥികളിൽ നിന്ന് ഇത്തരത്തിൽ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കും.

പരീക്ഷയിൽ തോറ്റുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് എൽസി വിദ്യാർഥിനിയിൽ നിന്നും പണം ആവശ്യപ്പെട്ടതെന്നാണ് വിജിലൻസ് പറയുന്നത്. മുന്‍പും ഇത്തരത്തിൽ ഇവർ കൈക്കൂലി വാങ്ങിയിരുന്നതായും വിജിലൻസിന് സംശയമുണ്ട്. മറ്റ് ജീവനക്കാർ ആരെങ്കിലും സമാനമായ രീതിയിൽ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കും.

അതേസമയം കൈക്കൂലി വാങ്ങിയ ജീവനക്കാരി ജോലിയിൽ കയറിയതിനെതിരെയും സ്ഥാനക്കയറ്റം ലഭിച്ചതിനെതിരെയും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. താത്കാലിക ജീവനക്കാരിയായി 2009-2010 കാലയളവിലാണ് ഇവർ ജോലിയിൽ കയറിയത്. പിന്നീട് 2012ല്‍ ജോലി സ്ഥിരപ്പെടുകയായിരുന്നു.


TAGS :

Next Story