Quantcast

എം.ജി യൂണിവേഴ്‌സിറ്റി ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ പരീക്ഷ നീളുന്നതിൽ പ്രതിഷേധം

ഓഫ്‌ലൈൻ ആയി പരീക്ഷ നടത്താൻ നിലവിലെ സാഹചര്യത്തിൽ കഴിയാത്തതിനാൽ, ഓൺലൈൻ ആയി തിയറി പരീക്ഷകൾ നടത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു

MediaOne Logo

Web Desk

  • Updated:

    2021-05-25 02:18:37.0

Published:

25 May 2021 1:57 AM GMT

എം.ജി  യൂണിവേഴ്‌സിറ്റി ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ പരീക്ഷ നീളുന്നതിൽ പ്രതിഷേധം
X

കേരള ആരോഗ്യ സർവകലാശാല ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ പരീക്ഷ ഉടൻ നടത്തുകയോ ഫലം പ്രഖ്യാപിക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ രംഗത്ത് എത്തിയതിന് പിന്നാലെ എം.ജി യൂണിവേഴ്‌സിറ്റി ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്ത്.

ആരോഗ്യ സർവകലാശാല അവസാന വർഷത്തിലെ നാലിൽ ഒരു പരീക്ഷ നടത്തിയെങ്കിലും എം.ജിയിൽ ഒന്നുപോലും നടന്നിട്ടില്ല. 2020 ആഗസ്ത് മാസം കോഴ്സ് പൂർത്തിയാക്കണ്ട വിദ്യാർത്ഥികലാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്. പലകുറി യൂണിവേഴ്സിറ്റിയെ സമീപിച്ചെങ്കിലും കോവിഡ് കാരണം പൂർത്തീകരിക്കാത്ത പ്രാക്ടിക്കൽ പൂർത്തീകരിക്കാനും ശേഷം പരീക്ഷ നടത്താം എന്നും ആയിരുന്നു മറുപടി. ഒടുവിൽ കോവിഡിന് ഇടയിലും വിദ്യാർത്ഥികൾ പ്രാക്ടിക്കൽ പൂർത്തീകരിക്കുകയും കോവിഡ് ഡ്യൂട്ടി, വാക്‌സിനേഷൻ ഡ്യൂട്ടി , സർവെല്ലിയൻസ് ഡ്യൂട്ടി നിർവഹിക്കുകയും ചെയ്തു. ശേഷം ഏപ്രിൽ 30 ലേക്ക് യൂണിവേഴ്സിറ്റി പരീക്ഷ നിശ്ചയിക്കുകയും ചെയ്തു. എന്നാൽ ഗവർണറുടെ ഇടപെടൽ മൂലം അത് മാറ്റിവയ്ക്കുകയും പിന്നീട് ലോക്‌ഡൌൺ പ്രഖ്യാപിക്കുകയുമായിരുന്നെന്ന് വിദ്യാർഥികൾ പറയുന്നു. കോവിഡ് മൂലമാണ് പരീക്ഷ നീണ്ടുപോകുന്നതെന്നാണ് യൂണിവേഴ്‌സിറ്റിയുടെ വാദം.

ഓഫ്‌ലൈൻ ആയി പരീക്ഷ നടത്താൻ നിലവിലെ സാഹചര്യത്തിൽ കഴിയാത്തതിനാൽ, ഓൺലൈൻ ആയി തിയറി പരീക്ഷകൾ നടത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. കേരളത്തിലെ സർവകലാശാലകൾ നിലവിൽ ഓൺലൈൻ പരീക്ഷ നടത്തുന്നുണ്ട്. പ്രാക്ടിക്കൽ പരീക്ഷകൾ OSCE(Objective Structured Clinical Examination) നടത്താവുന്നതാണ്, നിലവിൽ ഈ OSCE രീതി യൂണിവേഴ്സിറ്റി സപ്ലിമെന്‍ററി പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷകൾക് വേണ്ടി അവലംബിച്ചതും ആണ്.

TAGS :

Next Story