Quantcast

'നിയമ നടപടികളിൽ കൂടെയുണ്ടാകും'; മൈക്ക് ഓപ്പറേറ്റേഴ്‌സിനോട് ക്ഷമ ചോദിച്ച് വി.ടി ബൽറാം

പരിപാടിയിൽ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നെന്ന് ഫേസ്ബുക്ക് പോസ്റ്റ്

MediaOne Logo

Web Desk

  • Published:

    26 July 2023 6:35 AM GMT

T Balram, VT Balram,Mic howling during CMs speech,Kerala CM,mike howled during Chief Minister Pinarayi Vijayans speech, ക്ഷമ ചോദിച്ച് ബല്‍റാം,മുഖ്യമന്ത്രിയുടെ പ്രസംഗം,മൈക്ക് തകരാര്‍, ഉമ്മന്‍ചാണ്ടി അനുസ്മരണം,മൈക്ക് തകരാറിലായതില്‍ കേസെടുത്തു
X

പാലക്കാട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ മൈക്ക് തകരാറായതിൽ കേസെടുത്തതിൽ മൈക്ക് ഓപ്പറേറ്റേഴ്‌സിനോട് ക്ഷമ ചോദിച്ച് വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അപ്രതീക്ഷിതമായ നിയമ നടപടിമൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനും മാനസിക വ്യഥയ്ക്കും പരിഹാരം ഉണ്ടാകാൻ കൂടെ ഉണ്ടാകും എന്നും പോസ്റ്റിൽ പറയുന്നു.

അതേസമയം, ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിക്കുമ്പോൾ മൈക്ക് തകരാറായ സംഭവത്തിൽ കോണ്‍ഗ്രസ് സത്യാവസ്ഥ വ്യക്തമാക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. വി.ടി.ബൽറാം എഴുന്നേറ്റ് നിന്നപ്പോഴാണ് മുദ്രാവാക്യം വിളി ഉണ്ടായതും മൈക്ക് തകരാറിലായതും, പലകാര്യങ്ങളും കൂട്ടിവായിക്കുമ്പോൾ പന്തികേടുണ്ടെന്നും എ.കെ.ബാലൻ പറഞ്ഞു.

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായതിൽ കേസ് എടുത്തത് രാഷ്ട്രീയമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. മൈക്ക് മനഃപൂർവം തകരാറിലാക്കിയതാണോ എന്ന് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

എന്നാല്‍ മൈക്ക് കേസിൽ ഇടപെട്ട് സുരക്ഷാപരിശോധനയല്ലാതെ ഒരു നടപടിയും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. പൊലീസിനാണ് മുഖ്യമന്ത്രിയുടെ നിർദേശം നല്‍കിയത്.

മൈക്ക് തടസപ്പെടുത്തിയത് മനഃപൂർവമാണെന്നാണ് എഫ്.ഐ.ആർ. പൊതുസുരക്ഷയിൽ വീഴ്ചയുണ്ടാക്കണമെന്ന് ഉദ്ദേശിച്ചിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു. മൈക്കും മറ്റ് ഉപകരണങ്ങളും പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് അയക്കും. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും പരിശോധന നടത്തും.

വി.ടി ബൽറാമിന്റെ ഫേസ് ബുക്ക് പോസ്റ്റ്

പരിപാടിയിൽ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഉപകരണങ്ങൾ ദിവസക്കൂലിക്ക് വാടകക്ക് കൊടുത്ത് ഉപജീവനം നടത്തുന്ന അദ്ദേഹത്തിന് ഇപ്പോഴത്തെ അപ്രതീക്ഷിതമായ നിയമനടപടികൾ മൂലമുണ്ടാവുന്ന സാമ്പത്തിക നഷ്ടത്തിനും മാനസിക വ്യഥക്കും ഞങ്ങളാൽ കഴിയുന്ന തരത്തിൽ പരിഹാരമുണ്ടാക്കാൻ കൂടെയുണ്ടാവും.


TAGS :

Next Story