തിരുവനന്തപുരം നെയ്യാർഡാമിൽ നിന്ന് കാണാതായ മധ്യവയസ്കയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
തിരുനൽവേലി സ്വദേശി വിപിൻ രാജിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാർഡാമിൽ നിന്ന് കാണാതായ മധ്യവയസ്കയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നെയ്യാർ ഡാം സ്വദേശിയായ സ്ത്രീയുടെ മൃതദേഹം തിരുനെൽവേലിയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നാണ് കണ്ടെത്തിയത്. തിരുനൽവേലി സ്വദേശി വിപിൻ രാജിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം ഒന്നാം തീയതി മുതലായിരുന്നു നെയ്യാര്‍ഡാം സ്വദേശിയായിരുന്ന ത്രേസ്യ എന്ന 61കാരിയെ കാണാതായത്. സ്ഥിരമായി പള്ളികൾ സന്ദർശിക്കാറുള്ള ഇവർ എങ്ങനെ തമിഴ്നാട്ടിൽ എത്തിയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തിരുനെൽവേലിയിൽ വച്ച് സഹായം നടിച്ച് പ്രതി ബൈക്കിൽ കയറ്റിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ.
വാർത്ത കാണാം:
Next Story
Adjust Story Font
16

