Quantcast

മിൽമ പാൽ ലിറ്ററിന് ആറ് രൂപ കൂടും; ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

വർധിപ്പിച്ചതിന്റെ 83.75 ശതമാനം കർഷകന് നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-11-23 11:56:57.0

Published:

23 Nov 2022 11:05 AM GMT

മിൽമ പാൽ ലിറ്ററിന് ആറ് രൂപ കൂടും; ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
X

തിരുവനന്തപുരം: മിൽമ പാൽ ലിറ്ററിന് ഡിസംബർ ഒന്ന് മുതൽ ആറ് രൂപ വർധിക്കും. വർധിപ്പിച്ചതിന്റെ 83.75 ശതമാനം കർഷകന് നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. കർഷകന് ലിറ്ററിന് 5.025 രൂപ ലഭിക്കും. വിതരണക്കാർക്കും ക്ഷീരസഹകരണ സംഘങ്ങൾക്കുമായി 5.75 ശതമാനം, ക്ഷീര കർഷക ക്ഷേമനിധി ബോർഡിന് 0.75 ശതമാനം, മിൽമക്ക് 3.50 ശതമാനം, പ്ലാസ്റ്റിക് നിർമാർജനത്തിന് 0.50 ശതമാനം എന്നിങ്ങനെയാണ് വർധിപ്പിച്ച തുകയുടെ വിഹിതം.

പാലിന് ഒപ്പം തൈര് ഉൾപ്പെടെ പാൽ ഉത്പന്നങ്ങളുടെ വിലയിലും വർധനയുണ്ടാവും. ഇളം നീല പാക്കറ്റ് പാലിന് വില 22ൽ നിന്ന് 25 ആകും. കടും നീല പാക്കറ്റിന്റെ വില 23ൽ നിന്ന് 26 ആകും. മിൽമ പശുവിൻ പാൽ 25ൽ നിന്ന് 28 ആകും.

സംസ്ഥാന ക്ഷീര വികസന വകുപ്പും മിൽമയും സംയുക്തമായി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയത് ക്ഷീരകർഷകൻ ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നത് ഒമ്പത് രൂപ നഷ്ടത്തിലാണ് എന്നാണ്. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാനുള്ള ചെലവ് 46.75 രൂപയാണെന്നും വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഈ തുകയുടെ അഞ്ച് ശതമാനം ലാഭം കർഷകന് ഉറപ്പാക്കണമെന്നും സമിതി നിർദേശിച്ചിരുന്നു.

TAGS :

Next Story