Quantcast

പശുക്കളുടെ ചികിത്സക്ക് ആയുർവേദ മരുന്നുമായി മിൽമ

മലബാർ റൂറൽ ഡവലെപ്മെന്‍റ് ഫൗണ്ടേഷൻ വഴിയാണ് മരുന്നുകളുടെ വിപണനം

MediaOne Logo

Web Desk

  • Updated:

    2022-06-07 05:37:34.0

Published:

7 Jun 2022 1:46 AM GMT

പശുക്കളുടെ ചികിത്സക്ക് ആയുർവേദ മരുന്നുമായി മിൽമ
X

പാലക്കാട്: പശുക്കളുടെ ചികിത്സക്ക് ആയുർവേദ മരുന്നുമായി മിൽമ. കേരള ആയുർവേദിക് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ചാണ് മരുന്ന് നിർമ്മിച്ചത്. മലബാർ റൂറൽ ഡവലെപ്മെന്‍റ് ഫൗണ്ടേഷൻ വഴിയാണ് മരുന്നുകളുടെ വിപണനം.

മാടുകളുടെ അകിടുവീക്കം, വയറിളക്കം, മുലക്കാമ്പിലെ ചർമ്മരോഗം, ദഹനക്കേട് തുടങ്ങിയ എട്ടിനം അസുഖങ്ങൾക്കാണ് ആയുർവേദ മരുന്ന് വികസിപ്പച്ചത്. മൂന്ന് വർഷമായി മിൽമയുടെ നേതൃത്വത്തിൽ നടത്തുന്ന ഗവേഷണത്തിന്‍റെ ഫലമാണ് പുതിയ മരുന്നുകൾ.

ചികിത്സാ ചെലവ് കുറയ്ക്കാനും അലോപ്പതി മരുന്നുകൾ മൂലം ഉണ്ടാക്കുന്ന പാൽ ഉത്പാദനക്കുറവ് പരിഹരിക്കാനും പുതിയ മരുന്നുകൾക്ക് കഴിയും എന്നാണ് മിൽമയുടെ അവകാശവാദം. പാലക്കാട് നടന്ന ചടങ്ങിൽ ക്ഷീരവികസനവകുപ്പ് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.



TAGS :

Next Story